Tomboy love 2 ❤❤ [Fang leng]

Posted by

ഇത്രയും പറഞ്ഞു അമ്മു ഇട്ടിരുന്ന ബനിയൻ ഊരി മാറ്റി

(ഇപ്പോൾ കറുത്ത ബ്രായും പാന്റുമാണ് അവളുടെ വേഷം )

അവളെ അങ്ങനെ കണ്ടപ്പോൾ ആദ്യം ഒന്ന് അമ്പരന്നെങ്കിലും പെട്ടെന്ന് തന്നെ അർജുൻ സ്വയം വിസിൽ ഊതികൊണ്ട് 🙄സീലിങ്ങിലേക്ക്‌ നോക്കിയ ശേഷം അവളെ വീണ്ടും നോക്കി

അമ്മു : അർജുൻ വൈറ്റ് അല്ലേ ഇട്ടേക്കുന്നെ അപ്പോൾ ഞാൻ ബ്ലാക്ക്‌ ഇടാം അതാകുമ്പോൾ കോമ്പിനേഷൻ കൊള്ളാമായിരിക്കും

ഇത്രയും പറഞ്ഞു അലമാരയിൽ നിന്നും ബ്ലാക്കിൽ ചെറിയ വൈറ്റ് പുള്ളികളുള്ള ഒരു t ഷർട്ട്‌ എടുത്ത ശേഷം അമ്മു അത് ധരിച്ചു

അമ്മു : എങ്ങനെ കൊള്ളാമോ

അർജുൻ : ഉം.. കൊള്ളാം

അമ്മു : അർജുൻ എന്താ ഇവിടെ ഒന്നുമല്ലേ വാ പോകാം പാന്റ് ഇത് തന്നെ മതിയാകും

അർജുൻ : എന്നാൽ ശെരി വാ ഇറങ്ങാം

ഇത്രയും പറഞ്ഞു ഇരുവരും സ്റ്റെയറുകൾ ഇറങ്ങാൻ തുടങ്ങി

അർജുൻ : തനിക്ക് 4 പാക്ക് ഒക്കെ ഉണ്ടായിരുന്നു അല്ലേ

അമ്മു : 4 പാക്ക്…. അപ്പോൾ അർജുൻ അതും നോക്കികൊണ്ട് നിക്കുവായിരുന്നോ 🤔

അർജുൻ : പിന്നെ പെട്ടെന്ന് അങ്ങനെ നിന്നാൽ നോക്കിപോകില്ലേ ടൈം വേണം എന്ന് പറഞ്ഞിട്ട് ഇങ്ങനെയൊക്കെ ചെയ്താൽ ചിലപ്പോൾ….

അമ്മു : ചിലപ്പോൾ….

“അല്ല നിങ്ങൾ ഈ രാത്രി ഇത് എങ്ങോട്ടാ ”

പെട്ടെന്നാണ് പടികൾ ഇറങ്ങിവന്ന അർജുനോടും അമ്മുവിനോടുമായി താഴെ അമലിനോടൊപ്പം നിന്നിരുന്ന ശ്രുതി ചോദിച്ചത്

അർജുൻ : ഞങ്ങൾ ഒന്ന് പുറത്തേക്ക് പോകുവാ ഏട്ടത്തി

അമൽ : ഈ രാത്രിയോ

അർജുൻ : അതിനിപ്പോൾ എന്താ ഒരു ചെറിയ കറക്കം പെട്ടെന്ന് വരാം ഞാൻ ആ കാർ ഒന്നെടുക്കുവാണെ പിന്നെ ഏട്ടത്തി ഡോർ ലോക്ക് ചെയ്ത ശേഷം കീ ജനലിന്റെ അടുത്ത് വെച്ചേക്കണെ

Leave a Reply

Your email address will not be published. Required fields are marked *