റിയാസ് : ഇപ്പോൾ എന്തിനാ സ്റ്റുഡിയോ
അർജുൻ : അതൊക്കെയുണ്ട് നീ പറ…
*****************************
അന്നേ ദിവസം രാത്രി അല്പം വൈകിയാണ് അർജുൻ വീട്ടിൽ തിരിച്ചെത്തിയത്
സാന്ദ്ര : ഏട്ടൻ ഇത് എവിടെ പോയതായിരുന്നു
അർജുൻ : ഫ്രണ്ട്സിന്റെ വക ചെറിയൊരു പാർട്ടി ഉണ്ടായിരുന്നു ഇറങ്ങിയപ്പോൾ വൈകി
സാന്ദ്ര : ഉം ഏട്ടത്തി ഒരുപാട് തവണ അനേഷിച്ചു ഫോൺ ഓഫ് ആയിരുന്നു അല്ലേ
അർജുൻ :ചാർജ് തീർന്നു പോയെടി അല്ല അവൾ എവിടെ ഉറങ്ങിയോ
സാന്ദ്ര : അറിയില്ല കുറേ നേരം ഇവിടെ തന്നെ ഉണ്ടായിരുന്നു കുറച്ച് മുൻപാ റൂമിലേക്ക് പോയത്
പെട്ടെന്നാണ് അച്ഛനും അമ്മയും അവിടേക്ക് എത്തിയത്
അച്ഛൻ : എന്താടാ ഇത് കുറച്ച് നേരത്തേ വന്നുകൂടായിരുന്നോ
അർജുൻ : സോറി അച്ഛാ അല്പം ലേറ്റായി
അച്ഛൻ : അജു ഇനി പഴയപോലെ ഒന്നും പറ്റില്ല കേട്ടോ ആ കൊച്ചു ഇത്രയും നേരം കാത്തിരുന്ന് മടുത്തിട്ടാ പോയത്
അർജുൻ : ഇനി ഉണ്ടാകില്ല ഉറപ്പ് പിന്നെ ഞാനും അമ്മുവും കൂടി നാളെ ഒരു ട്രിപ്പ് പോയാലോ എന്ന് ആലോചിക്കുവാ
അമ്മ : ട്രിപ്പൊ എങ്ങോട്ട്
അർജുൻ : മൂന്നാറിലോട്ട് പോകാമെന്നാ തീരുമാനം പിന്നെ വേറെ കുറച്ച് സ്ഥലങ്ങൾ കൂടി കറങ്ങിയിട്ട് വരാം
അച്ഛൻ : അതെന്തായാലും നന്നായി
അമ്മ : പോയിട്ട് എപ്പോൾ വരും
അർജുൻ : ഒരു മൂന്നു നാലു ദിവസം അതിനുള്ളിൽ വരും
അച്ഛൻ : എന്താടി ഇത് അവർ പോയിട്ട് ഇഷ്ടമുള്ളപ്പോൾ വരട്ടെ
അർജുൻ : എന്നാൽ ഞാൻ റൂമിലോട്ട് പോകട്ടെ അവളോട് കാര്യം പറയണം
അമ്മ : അല്ല നീ കഴിച്ചായിരുന്നോ
അർജുൻ : അതൊക്കെ കഴിച്ചമ്മേ
സാന്ദ്ര : അതെന്താ ചേട്ടാ കയ്യിൽ