അർജുൻ 🙁 ദൈവമേ മൂർഖനെയാണല്ലോ ചവിട്ടിയത് )
അമ്മു : എന്താ അർജുൻ ഒന്നും മിണ്ടാത്തെ
അർജുൻ : മോളെ അമ്മു നിന്റെ ഭർത്താവ് ഒരു പാവമാ കൊക്കിൽ ഒതുങ്ങുന്ന എന്തെങ്കിലും പറഞ്ഞാൽ നന്നായിരുന്നു
അമ്മു : പണത്തിന്റെ കാര്യം ഓർത്ത് അർജുൻ വിഷമിക്കണ്ട നമുക്ക് അച്ഛനോട് ചോദിക്കാം ഞാൻ വിളിക്കട്ടെ
അർജുൻ : അമ്മു ഞാനല്ലേ നിന്റെ ഭർത്താവ് ഇനി മുതൽ നിന്റെ കാര്യങ്ങൾ നോക്കേണ്ടത് ഞാൻ അല്ലേ അങ്കിളിനെ ബുദ്ധിമുട്ടിക്കുന്നത് ശെരിയാണോ പിന്നെ എന്റെ ഭാര്യയുടെ കാര്യത്തിന് അങ്കിളിനോട് കാശ് ചോദിക്കുക എന്ന് പറയുമ്പോൾ അതെനിക്ക് കുറച്ചിലാ..
അർജുൻ ഇത് പറഞ്ഞു തീർന്നതും അമ്മു വേഗം അവനെ കെട്ടിപിടിച്ചു
“താങ്ക്സ് അർജുൻ ”
“എന്തിന് ” അർജുൻ ഒരു അമ്പരപ്പോടെ ചോദിച്ചു
അമ്മു : സത്യത്തിൽ അർജുനെ ഞാൻ ഒന്ന് പരീക്ഷിച്ചതാ അർജുൻ എന്ത് പറയും എന്ന് നോക്കാൻ ഞാൻ പ്രതീക്ഷിച്ച ഉത്തരം തന്നെ അർജുൻ നൽകി താൻ എന്നെ ശെരിക്കും ഇഷ്ടപ്പെട്ടിട്ട് തന്നെയാ വിവാഹം ചെയ്തത് എന്നെനിക്ക് ബോധ്യമായി
ഇത് കേട്ട അർജുൻ ഒന്ന് നെട്ടി
“അപ്പോൾ ഇതുവരെ നീ എന്താ കരുതിയിരുന്നെ ”
അമ്മു : സത്യം പറഞ്ഞാൽ പണത്തിന് വേണ്ടിയാണോ എന്നെ വിവാഹം ചെയ്തത് എന്നൊരു ചെറിയ സംശയം എനിക്കുണ്ടായിരുന്നു പക്ഷെ ഇപ്പോൾ എനിക്ക് ഉറപ്പായി എന്നോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണെന്ന് ഞാൻ അർജുനെ സ്നേഹിച്ചിരുന്നത് പോലെ അർജുനും എന്നെ സ്നേഹിച്ചിരുന്നു അല്ലേ
ഇത്രയും പറഞ്ഞു അമ്മു അവനെ കുറച്ചുകൂടി മുറുകെ കെട്ടിപിടിച്ചു എന്നാൽ അപ്പോഴേക്കും അർജുന്റെ മനസ്സ് കുറ്റബോധത്തിൽ മുങ്ങിയിരുന്നു