ശേഖരൻ : എന്നാൽ അങ്ങനെയാകട്ടെ
ഇതേ സമയം ദേവിയും ശ്രുതിയും കിച്ചണിൽ
ശ്രുതി : എന്താ അമ്മേ വല്ലാതിരിക്കുന്നേ
ദേവി : എന്തോ മനസ്സിന് നല്ല സുഖമില്ല
ശ്രുതി : എന്ത് സുഖമില്ലേന്ന്
ദേവി : അർജുന്റെ കാര്യം ഓർത്തിട്ടാടി ഇന്ന് തന്നെ കണ്ടില്ലേ…. എല്ലാം വിധി
പെട്ടെന്നാണ് അങ്ങോട്ടേക്ക് അർജുൻ എത്തിയത്
അർജുൻ : അമ്മേ അമ്മുവിനെ കണ്ടോ
ശ്രുതി : അവള് റൂമിൽ കാണും
അർജുൻ : ശെരി ഞാൻ ഒന്ന് നോക്കിയിട്ട് വരാം
ദേവി : നിക്ക് അർജുൻ
അർജുൻ : എന്താ അമ്മേ
“ടാ നീ ആവളോട് സാരിയോ മറ്റോ ഉടുക്കാൻ പറ അല്ലെങ്കിൽ ചുരിതാറോ മറ്റോ വാങ്ങികൊടുക്ക് ”
അർജുൻ : എന്താ അമ്മേ ഇത് അവൾക്ക് ഇഷ്ടമുള്ളത് ഇട്ടോട്ടെ
അമ്മ : അല്ലടാ ഇവിടെ പുറത്തുനിന്ന് ആളുകളൊക്കെ വരുന്നതല്ലേ
ശ്രുതി : ശെരിയാ നീ അവളോട് ഒന്ന് സംസാരിക്ക്
ഇത് കേട്ട അർജുൻ ഒന്ന് മിണ്ടാതെ തന്റെ റൂമിലേക്ക് നടന്നു റൂമിൽ എത്തിയ അർജുൻ കാണുന്നത് ബെഡിൽ എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്ന അമ്മുവിനെയാണ്
അർജുൻ : താൻ എന്താടോ ഇവിടെ വന്ന് ഒറ്റക്കിരിക്കുന്നെ താഴോട്ട് വാ അവിടെ സാന്ദ്രയൊക്കെ ഉണ്ട് ഇല്ലെങ്കിൽ പോയി ടീവി കാണ്
അമ്മു : അത് പിന്നെ ഞാൻ
അർജുൻ : എന്താ വല്ലാതിരിക്കുന്നെ എന്തെങ്കിലും പ്രശ്നം ഉണ്ടോ
അമ്മു : ഹേയ് ഒന്നുമില്ല ചേട്ടാ
അർജുൻ : ഇതെന്താ വീണ്ടും ഒരു ചേട്ടാ വിളി ദേ അമ്മു ഒളിക്കാതെ കാര്യം പറഞ്ഞേ
അമ്മു : ഞാൻ അർജുനെ പേര് വിളിക്കുന്നതിൽ അർജുന് എന്തെങ്കിലും പ്രശ്നം തോന്നിയിട്ടുണ്ടോ
അർജുൻ : ഇല്ല ഞാൻ വിളിച്ചുകൊള്ളാൻ പറഞ്ഞിട്ടുള്ളതല്ലേ