Tomboy love 2 ❤❤ [Fang leng]

Posted by

അർജുൻ : ഹേയ് അത് വേണ്ട അങ്കിൾ

രാജീവ് : എന്താ അർജുൻ എന്തെങ്കിലും പ്രശ്നമുണ്ടോ

അർജുൻ : ഹേയ് പ്രശ്നമൊന്നുമില്ല പിന്നെ അമ്മുവിനെ എന്റെ ചിലവിൽ കൊണ്ട് പോകാൻ ഒരു ആഗ്രഹം അവളെ ഞാൻ തന്നെ കൊണ്ടുപോയേക്കാം അങ്കിൾ ഇപ്പോൾ തന്നെ ഒരുപാട് ബുദ്ധിമുട്ടിയില്ലേ

രാജീവ് : എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല അർജുൻ ഞാൻ…

അർജുൻ : പ്ലീസ് അങ്കിൾ…

രാജീവ് : ശെരി മോന്റെ ആഗ്രഹം തന്നെ നടക്കട്ടെ പിന്നെ നാളെയോ മറ്റോ അങ്ങോട്ടേക്ക് വാ ഒന്ന് രണ്ട് ദിവസം അവിടെ നിക്കാം

അർജുൻ : ശെരി അങ്കിൾ

രാജീവ് : എന്നാൽ വാ

ഇതേ സമയം അമ്മുവും അമ്മയും റൂമിൽ

അമ്മു : റൂം എങ്ങനെയുണ്ടമ്മേ

റാണി : റൂമിന്റെ കാര്യം അവിടെ നിൽക്കട്ടെ എന്ത് കോലമാടി ഇത് നീ ഇന്ന് കുളിച്ചില്ലേ

അമ്മു : അത് പിന്നെ രാവിലെ നല്ല തണുപ്പായിരുന്നു

റാണി : അവളുടെ ഒരു തണുപ്പ് നല്ല ഒന്ന് വച്ച് തരുകയാ വേണ്ടത്

അമ്മു : ഞാൻ കുളിക്കാൻ ഇറങ്ങിയപ്പോഴാ നിങ്ങൾ വന്നത്

റാണി : ഇനി അങ്ങനെ പറഞ്ഞാൽ മതിയല്ലോ അതിരിക്കട്ടെ നീ എന്തിനാ അർജുനെ പേര് വിളിച്ചത്

അമ്മു : അർജുനെ അർജുൻ എന്നല്ലാതെ വേറെ എന്ത് വിളിക്കാനാ

റാണി : നിന്റെ ഈ തർക്കുത്തരമുണ്ടല്ലോ ഞാൻ പറഞ്ഞു തന്നതല്ലേ എന്ത് വിളിക്കണമെന്ന് അവൻ നിന്നെക്കാൾ എത്ര വയസ്സ് മൂത്തതാ

അമ്മു : കൂടി പോയാൽ ഒരു 5 വയസ്സ് പിന്നെ ഈ ചേട്ടാ വിളിയൊക്കെ വെറും ബോറാ

റാണി : മോളെ നിന്റെ നല്ലതിന് വേണ്ടിയല്ലേ ഞാൻ ഇതൊക്കെ പറയുന്നത്

അമ്മു : അയ്യോ അമ്മേ അർജുൻ തന്നെയാ എന്നോട് പേര് വിളിക്കാൻ പറഞ്ഞത് അർജുന് ഒരു പ്രശ്നവുമില്ല പിന്നെ നിങ്ങൾക്കൊക്കെ എന്താ

Leave a Reply

Your email address will not be published. Required fields are marked *