അമ്മു : വേണ്ടച്ചാ ഒരു ചെറിയ മുറിവ് അത്രേ ഉള്ളു
റാണി : എന്നിട്ടാണോ ഇത്രയും വലിയ കെട്ട്
അമ്മു : അത് ദാ ഇങ്ങോട്ട് ചോദിക്ക് ഞാൻ അപ്പോഴേ അർജുനോട് പറഞ്ഞതല്ലേ ചെറിയ കെട്ട് മതിയെന്ന്
അമ്മു അർജുനെ പേര് വിളിക്കുന്നത് കെട്ട ദേവിയുടെ മുഖം വേഗം തന്നെ ചെറുതായൊന്നു മാറി ഇത് കണ്ട റാണി അമ്മുവിനെ നോക്കി പതിയെ കണ്ണുരുട്ടി
രാജീവ് : എന്താ അർജുൻ ഇങ്ങനെ മാറി നിൽക്കുന്നെ ഇങ്ങോട്ട് വാ
ഇത് കേട്ട അർജുൻ പതിയെ രാജീവിന്റെ അടുത്തേക്ക് എത്തി
രാജീവ് : വാ നമുക്ക് മുറ്റത്തൊക്കെ ഒന്ന് നടന്നിട്ട് വാരാം
ഇത്രയും പറഞ്ഞു രാജീവ് അർജുമായി മുറ്റത്തേക്ക് ഇറങ്ങി
അമ്മു : അമ്മ വാ ഞാൻ ഞങ്ങളുടെ റൂമൊക്കെ കാട്ടിതരാം
ഇത്രയും പറഞ്ഞു അമ്മു അമ്മയുമായി മുകളിലേക്ക് കയറി
ഇതേ സമയം രാജീവും അർജുനും
രാജീവ് : അർജുന് അറിയാലോ അമ്മു ഞങ്ങളുടെ ഒറ്റ മോളാ അതുകൊണ്ട് തന്നെ ഞങ്ങൾ അവളെ കൊഞ്ചിച്ച് കുറച്ച് വഷളാക്കിയിട്ടുമുണ്ട് അവൾ ചെറിയ എന്തെങ്കിലും തെറ്റുകൾ ചെയ്താൽ മോൻ അവളോട് ക്ഷമിക്കണം കുറച്ചു പിടിവാശി ഉണ്ടെന്നേ ഉള്ളു ആള് വെറും പാവമാ
അർജുൻ : അറിയാം അങ്കിൾ അമ്മുവിനെ ഞാൻ നന്നായി നോക്കിക്കൊള്ളാം അവൾക്ക് ഒരു കുറവും വരുത്തില്ല
രാജീവ് : മോന് എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നോട് ചോദിക്കാൻ മടിക്കരുത് പിന്നെ വിവാഹത്തിന് ശേഷം നിങ്ങൾക്ക് എങ്ങോട്ടെങ്കിലും പോകണം എന്നൊക്കെ ഉണ്ടാകുമല്ലോ അല്ലേ
അർജുൻ : അങ്കിൾ ഹണിമൂണിനെ പറ്റിയാണോ സംസാരിക്കുന്നത്
രാജീവ് : അതെ നിങ്ങൾ രണ്ട് പേരും കൂടി സ്ഥലമൊക്കെ തീരുമാനിച്ച ശേഷം അറിയിച്ചാൽ മതി ബാക്കിയൊക്കെ ഞാൻ ഏർപ്പാട് ചെയ്യാം