Tomboy love 2 ❤❤ [Fang leng]

Posted by

അർജുൻ : എന്താടി ഇത് മുട്ടിയിട്ട് വരണ്ടേ

സാന്ദ്ര : ചേട്ടാ രാജീവ് അങ്കിളും റാണി ആന്റിയും വന്നിട്ടുണ്ട് നിങ്ങള് വേഗം താഴേക്ക്‌ വാ

അമ്മു : അമ്മയും അച്ഛനും വന്നോ അർജുൻ വാ താഴേക്ക്‌ പോകാം

ഇത്രയും പറഞ്ഞു അമ്മു റൂമിന് പുറത്തേക്ക് ഇറങ്ങി പിന്നാലെ അർജുനും

ഇതേ സമയം ഹാളിൽ

രാജീവ് : ഇവൾക്ക്‌ മോളെ കാണണമെന്ന് ഒരേ നിർബന്ധം എനിക്ക് ഇരിക്കപൊറുതി തരുന്നില്ല അതുകൊണ്ട് വന്നതാ വൈകുന്നേരം ആകട്ടെ എന്ന് പറഞ്ഞിട്ട് കേൾക്കണ്ടേ

ശേഖരൻ : അതിനിപ്പോൾ എന്താ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഇവിടെ വരാമല്ലോ

റാണി :അല്ല അവരെ കാണുന്നില്ലല്ലോ ഇവിടെയില്ലേ

ദേവി : ഹേയ് ഉണ്ട് മുകളിലാ ഇപ്പോൾ വരും

പെട്ടെന്നാണ് സ്റ്റെയറുകൾ ഇറങ്ങി അർജുനും അമ്മുവും അവിടേക്ക്‌ എത്തിയത് അമ്മു വേഗം തന്നെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക്‌ ഓടി

അമ്മു : അമ്മേ നിങ്ങൾ എപ്പോ എത്തി

റാണി : ദാ ഇപ്പോൾ വന്നതേ ഉള്ളു നീ ഇല്ലാത്തത് കൊണ്ട് എന്തോ ഉറക്കം വന്നില്ല

അമ്മു : എന്താ അമ്മേ ഇത് കൊച്ചുകുട്ടികളെ പോലെ ഞാൻ നല്ല ഹാപ്പിയായി ഇരിക്കുന്നത് കണ്ടില്ലേ

പെട്ടന്നാണ് രാജീവ് അമ്മുവിന്റെ കയ്യിലെ കെട്ട് ശ്രദ്ധിച്ചത്

രാജീവ് : ഇതെന്താ അമ്മു നിന്റെ കയ്യിൽ

അമ്മു : അതോ ഇന്ന് രാവിലെ ചെറുതായി ഒന്ന് പൊള്ളി

റാണി :പൊള്ളിയോ എങ്ങനെ…

ദേവി : മോള് രാവിലെ ഞങ്ങളെ സഹായിക്കാനായി കിച്ചണിൽ ഒന്ന് കയറി അങ്ങനെ പറ്റിയതാ

റാണി : എന്റെ ദൈവമേ നിനക്ക് ഒരു ശ്രദ്ധയുമില്ലേ അമ്മു

രാജീവ്‌ : നല്ല മുറിവുണ്ടോ നമുക്ക് ഹോസ്പിറ്റലിൽ പോയാലോ

Leave a Reply

Your email address will not be published. Required fields are marked *