പിന്നെ ഒരു 9 മണിയോടെ റൂമിൽ കയറണം കിടക്കണം ഇന്നത്തെ രാത്രി ശരിക്കും ആസ്വദിക്കണം ഇങ്ങനെ ഒക്കെ ആണ് രണ്ടു പെണ്ണുങ്ങളും കണക്ക് കൂട്ടിയിരുന്നത്.
എന്നാൽ കാര്യങ്ങൾ എല്ലാം അവർ പ്ലാൻ ചെയ്തതിനു വിപരീതമാണ് സംഭവിച്ചത്.
രാജേഷിനും ജയനും ഇവിടെ എത്തിയപ്പോ മുതൽ ഫോൺ ഒഴിഞ്ഞ നേരമില്ല. ഭക്ഷണം കഴിക്കുമ്പോളും ഫോൺ തന്നെ. എന്താണെന്നു വെച്ചാൽ ജയന് സർക്കാർ ഓഫീസിൽ മാർച്ച് മാസമയത് കൊണ്ട് ചെയ്തു തീർക്കേണ്ട കുറേ വർക്ക് ഉള്ളത് കൊണ്ട് ഓഫീസിൽ നിന്ന് വിളിക്കുന്നതാണ്. ബാക്കിയുള്ളവർ മാർച്ച് മാസമായത് കൊണ്ട് വിശ്രമമില്ലാത്ത ഡ്യൂട്ടിയിൽ ആണ്. മരുഭാഗത്ത് രാജേഷിന്റെ അവസ്ഥയും അങ്ങനെ തന്നെ. ഓഡിറ്റർ ആയത് കൊണ്ട് ഓഫിസിൽ നിന്ന് വിളിയോട് വിളി. ഇടക്ക് സോറി ഒക്കെ പറയുന്നുണ്ട് ട്രിപിനിടയിൽ ശല്യപ്പെടുത്തുന്നതിനു. രാജേഷ് ഫുഡ് കഴിച്ചെന്നു വരുത്തി 08.30 ന് ലാപ്ടോപ് എടുത്തു വർക്ക് തുടങ്ങി. നയനക്ക് ദേഷ്യം വന്നു.
ഇതിനാണോ ഇത്രയും യാത്ര ചെയ്തു ഇവിടെ വരെ വന്നത്??
രാജേഷ് തന്റെ അവസ്ഥ മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും നയന വാണിംഗ് കൊടുത്തു. 10 മണിക്കെങ്കിലും റൂമിലെത്തിയില്ലെങ്കിൽ പിന്നെ പുറത്തു കിടന്നാൽ മതി എന്ന് പറഞ്ഞു.
ജയന് 09 മണിക്കും ഫോൺ വന്നു കൊണ്ടിരിക്കുന്നു. ഇത് കണ്ട സിമിയും പറഞ്ഞു. ഇങ്ങനെ ആണെങ്കിൽ വരേണ്ടായിരുന്നു ആകെ വെറുത്തു പോയി യാത്ര എന്ന്.
കുറച്ചു സമയത്തെ പ്രശ്നമേയുള്ളൂ 10 മണിക്ക് മുൻപ് ഞാൻ റൂമിലെത്തും എന്ന് ജയനും പറഞ്ഞു.
അങ്ങനെ ഭർത്താക്കന്മാർ രണ്ടും ജോലിതിരക്കുമായി മുറ്റത്തെ ഇരിപ്പിടങ്ങളിലും പോയി. ഭാര്യമാർ രണ്ടാളും നയനയുടെ മുറിയിലും ഇരുന്ന് സംസാരിച്ചു കൊണ്ടിരുന്നു.