“”…വയറുവേദനയോ..?? അതിപ്പെന്താ പെട്ടെന്നങ്ങനെ വരാൻ..??”””_ അവരു വേവലാതിയോടെ ചോദിച്ചു ബെഡ്ഡിൽ മീനാക്ഷിയുടടുത്തിരുന്നു…
…ഏയ്.! പെട്ടെന്നൊന്നുവല്ല, നേരത്തേവിളിച്ച് അപ്പോയ്ൻമെന്റെടുത്തിരുന്നു..!! _ എന്നുപറയാനായി നാവങ്ങോട്ടു ചൊറിഞ്ഞതാ… പിന്നെയാ പാവംചേച്ചീടെ മുഖത്തുനോക്കി അങ്ങനെ പറയണ്ടെന്നുകരുതി…
ഞാനതും ചിന്തിച്ചുനിൽക്കുന്നേരം ചേച്ചിയെന്നെയൊന്നു നോക്കിക്കൊണ്ടു മീനാക്ഷിയോടു ചേർന്നിരുന്ന് ഞാൻ കേൾക്കാതെന്നോണം ചോദിച്ചു;
“”…എന്നാ… എന്നാ പറ്റിയേ…?? ഡേറ്റായതാണോ..??”””_ എന്ന്…
അതിനു മീനാക്ഷി;
“”…ങ്‌ഹൂം.! അതൊക്കെ കഴിഞ്ഞതാ..!!”””_ ന്നു മറുപടികൊടുത്തപ്പോൾ ഇതിനിടയിലിതൊക്കെ എപ്പോളെന്ന ഭാവമായിരുന്നെനിയ്ക്ക്…
എന്നിട്ടു നമ്മളിതൊന്നുമറിയുന്നില്ലല്ലോ..??!!
അപ്പോഴേയ്ക്കും വീണ്ടുമാ ചേച്ചിയുടെ സ്വരമുയർന്നു;
“”…എന്നിട്ടിതെപ്പോൾ തുടങ്ങീതാ..??”””
“”…അതോ… അതാച്ചക്കപ്പഴം വലിച്ചുകേറ്റിയേപ്പിന്നെയാ… വെറുതേ കിട്ടീതാണല്ലോന്നോർത്തു ന്യായത്തിനു വലിപ്പിച്ചിട്ടുണ്ടാവും..!!”””_ ചോദ്യം
മീനാക്ഷിയോടായിരുന്നെങ്കിലും ഞാൻ വെച്ചുതൊടുത്തു,
“”…മിക്കവാറുമെല്ലാംകൂടി വെച്ചുപെരുക്കീട്ട് വയറുപൊട്ടിപ്പിളരുവാന്നാ തോന്നുന്നേ… ഇനീപ്പെന്താ ചെയ്ക..??”””_ ഞാൻ ചേച്ചിയെനോക്കി…
“”…ആണോ കൊച്ചേ..?? ചക്കപ്പഴം കഴിച്ചേച്ചുവന്നതാണോ..?? അതിനത്രയ്ക്കുംവേണ്ടി കഴിച്ചിരുന്നോ..??”””_ സംശയനിവാരണം നടത്താനായി ചോദിച്ചതും,
“”…ഓ.! അതിലെന്താത്ര സംശയം..?? അല്ലേ ചേച്ചിയിവൾടെ വയറേലൊന്നു ഞെക്കിനോക്കിയേ… ചക്കക്കുരുവൊക്കെ ചെവീക്കൂടെ തെറിയ്ക്കും..!!”””_ എന്നൊരു ഡയലോഗായിരുന്നെന്റെ വായീന്നുവന്നത്…