“”…ഓ.! ഇനിയിപ്പെന്തിനാ വേറൊരു ഡോക്ടറ്..?? നീ സ്വന്തായ്ട്ടങ്ങ് ചികിത്സിച്ചോന്ന്… ഒന്നൂല്ലേലും കുടുംബത്തൊരു ഡോക്ടറുണ്ടായ്ട്ട് പുറത്തൂന്നാളെ വിളിയ്ക്കുന്നതു മോശമല്ലേ..?? ഇനി തൊട്ടോ തടവിയോ വല്ല സഹായോംവേണേൽ ഹെൽപ്പറായ്ട്ട് ഞാനുംകൂടാം… എന്തേയ്..??”””_ ചോദ്യമവസാനിച്ചതും കലിപൂണ്ട മീനാക്ഷി, കാലെത്തിച്ചെന്നെയൊരു തൊഴി…
എന്നാൽ തൊഴിച്ചതെന്നെയാണെങ്കിലും നിലവിളിയവൾടെ വായീന്നായിരുന്നു പൊന്തീത്…
ചവിട്ടാനായി കാലെത്തിച്ചപ്പോൾ വയറുവലിഞ്ഞതായിരുന്നു കാറാനുള്ള റീസൺ…
“”…എന്നെ തൊഴിച്ചേച്ച് നീ കിടന്നു കാറുന്നോടീ മറ്റവളേ..??”””_ പഞ്ചാബീഹൌസിലെ ഹനീഫിക്കാടെ ഡയലോഗുംകടമെടുത്ത് അവൾടെനേരേ ചീറുമ്പോൾ ഡോറിൽ വീണ്ടുമൊരു മുട്ടുകേട്ടു…
…കോപ്പ്.! ഇമ്മാതിരികിടന്നു ഡോറിമ്മേൽമുട്ടാൻ ഇതെന്താ മെൻസ്ഹോസ്റ്റലിലെ കക്കൂസോ..??
മനസ്സിൽ പ്രാകിക്കൊണ്ടു നേരേ ഡോറുപോയി തുറന്നപ്പോൾ പരിഭ്രമിച്ചമുഖവുമായി നിൽക്കുവാണ് ആരതിയേച്ചി…
“”…എന്നതാ..?? എന്നതാ ഒരു കരച്ചിലൊക്കെ കേട്ടത്..?? എന്നാ പറ്റീതാ..??”””_ പരിഭ്രാന്തിയുടെ കാരണം മറച്ചുവെയ്ക്കാതെ ചോദ്യമിട്ടതും അടവുകൾടെയുറവിടമായ ഞാൻ പ്ളേറ്റുതിരിച്ചു;
“”…ചേച്ചീ… ഇവടടുത്തു നല്ല ഹോസ്പിറ്റലേതുണ്ട്..??”””
“”…എന്നതാ..?? എന്നാപറ്റിയേ..??”””_ എന്റെ ചോദ്യംകേട്ടതുമവരുടെ മുഖത്തൊരാശങ്ക പടർന്നു…
“”…അതിവൾക്കൊടുക്കത്തെ വയറുവേദന… ഞാനേതേലും ഹോസ്പിറ്റലിക്കൊണ്ടോവാൻ റെഡിയാക്കുവാരുന്നു..!!”””_ പറഞ്ഞതും എന്നെയും മറികടന്നുകൊണ്ട് പുള്ളിക്കാരിയകത്തേയ്ക്കു കേറി,