കേട്ടതുമെനിയ്ക്ക് പെരുവിരലീന്നിരച്ചുവന്നു;
“”…നിന്റവീട്ടില് അണ്ടിയുണ്ട്, നിന്റച്ഛന്റെ… ദേ… ഞാനാകെ സമതലതെറ്റി നിൽക്കുവാ… എന്നെക്കൊണ്ടു വെറുതേ മറ്റേവർത്താനം പറയിയ്ക്കരുത്..!!”””_ ബെഡ്ഡിൽനിന്നും ചാടിയെഴുന്നേറ്റ ഞാൻ അവൾടെനേരേയൊന്നു ചീറിയശേഷം റൂമീന്നു പുറത്തേയ്ക്കൊറ്റ നടത്തമായിരുന്നു…
താഴെയെത്തീതും,
“”…ആഹാ.! സിദ്ധുവങ്ങ് ലുക്കായല്ലോ… അല്ല… മീനുവെവിടെ..??”””_ ചേച്ചിയുടെ വകയായിരുന്നു അന്വേഷണം…
ഇനി കുളിയ്ക്കാത്തത് മനസ്സിലാക്കി ആക്കുവാണോന്നൊന്നു സംശയിച്ചെങ്കിലുമത് ശ്രദ്ധിച്ചതായിഭാവിയ്ക്കാതെ മേലേയ്ക്കുചൂണ്ടി വരുന്നുണ്ടെന്നാംഗ്യം കാണിച്ചശേഷം ഞാൻ പുറത്തേയ്ക്കിറങ്ങി…
ജീപ്പപ്പോൾ മുറ്റത്തുകിടപ്പുണ്ടായിരുന്നു…
അതിനടുത്തായി ജോയും അവന്റെതന്തപ്പടിയും നിൽക്കുന്നുമുണ്ട്…
അപ്പോഴേയ്ക്കും മീനാക്ഷിയുമെത്തി…
അവളെക്കണ്ടതും ജോ, ജീപ്പിന്റെ കീയെടുത്ത് അവൾക്കുനേരേ നീട്ടി…
ഓടിയ്ക്കാൻപറ്റൂലാന്നു പറഞ്ഞസ്ഥിതിയ്ക്ക് എനിയ്ക്കുതരൂല്ലല്ലോ…
എന്തായാലും അതുംവാങ്ങിവൾ ഡ്രൈവിങ്സീറ്റിലേയ്ക്കു കേറി…
…ഇനിയിപ്പോൾ ഞാനെന്തുകാണാനാ നോക്കിനിൽക്കുന്നേ..?? എന്നമട്ടിൽ ഞാനും ചെന്നു വണ്ടിയിലേയ്ക്കുകേറി..
“”…ആ മീനൂ… വണ്ടിയ്ക്കു നല്ല പ്ലേയുണ്ട്ട്ടോ… മൂന്നാലുറൗണ്ട് വരും..!!”””_ ഡ്രൈവിംഗ്സീറ്റിനു പുറത്തുനിന്നവൻ പറഞ്ഞതും,
“”…ഓ.. ശെരി..!!””” _ പുള്ളിക്കാരി വെച്ചുതലയാട്ടി…
അവളു തലയാട്ടുന്നതുകണ്ടിട്ട് ഒന്നുംമനസ്സിലായില്ലേലും ഞാനും തലകുലുക്കി…