എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]

Posted by

എന്താവശ്യോ എന്തോ..??

“”…ലൈസൻസോ..?? നിനക്കോ..??”””_ വിശ്വാസംവരാതെ ഞാൻ മീനാക്ഷിയെ നോക്കിയപ്പോൾ,

“”…ആം.! എന്റേലുണ്ട്… ബാഗേലിരിയ്ക്കുവാ… കാണണോ..??”””_ പുള്ളിക്കാരി ഭയങ്കരകാര്യമായിത്തന്നെ ചോദിച്ചു…

“”…ഓ..! വേണ്ട..!!”””_ പുച്ഛത്തോടതു പറയുമ്പോഴും അവൾക്കു ലൈസൻസുകൊടുത്ത മൈത്താണ്ടിയെ വിളിയ്ക്കാൻപറ്റിയ തെറിമുഴുവൻ മനസ്സുകൊണ്ട് വിളിയ്ക്കുവായിരുന്നൂ ഞാൻ…

“”…ആഹാ.! അതുകലക്കീലോ… അപ്പൊയിനി വണ്ടി മീനൂട്ടിയോടിച്ചോളും ലേ..?? മിടുക്കി..!!”””_ ഉടനേതന്നെ അവന്റെ തന്തപ്പടിയുടെവക അഭിനന്ദനവുമെത്തി…

“”…ആ.! ഒർജിനലൊക്കെ തന്നേന്നാർക്കറിയാം… മിക്കവാറുംവല്ല കുന്നംകുളവുമാവത്തേയുള്ളൂ..!!”””_ എന്റെ നല്ലമനസ്സ് വീണ്ടുമുണർന്നു…

പക്ഷേ, അവന്റെതന്തയുടെ ഒറ്റനോട്ടത്തോടെ ഞാനടങ്ങുവേംചെയ്തു…

ഇനീമെന്തേലും മെനകേടുപറഞ്ഞാൽ പുള്ളിയെന്നെ തല്ലിയാലോന്നൊരു തോന്നൽ…

അതുകൊണ്ടുമാത്രം അവരുപറയുന്നതുംകേട്ട് വാപൊത്തിയിരിയ്ക്കാൻ ഞാൻ നിർബന്ധിതനാവുകയായിരുന്നു…

“”…നീയങ്ങനവളെ കളിയാക്കുവൊന്നും വേണ്ട… ഇന്നലെ മീനുപറഞ്ഞല്ലോ, ഇവൾടെവീട്ടിൽ നാല് കാറും രണ്ടുജീപ്പുമൊക്കെണ്ടെന്ന്..!!”””_ ഇനിയൊന്നുംമിണ്ടാതെ തീറ്റയിൽമാത്രം ശ്രെദ്ധിയ്ക്കാമെന്നു കരുതുമ്പോഴാണ് ചേച്ചിയതു പറയുന്നത്…

…നാല് കാറോ..?? ഞെട്ടിത്തെറിച്ചുപോയ ഞാൻ കണ്ണുമിഴിച്ചു മീനാക്ഷിയെ

നോക്കിയപ്പോൾ അതേ ഞെട്ടലോടവളെന്നെയും നോക്കി…

എന്നിട്ടുകണ്ണുകളാൽ കെഞ്ചിക്കൊണ്ട് പറയല്ലേന്നാംഗ്യവും കാട്ടി…

Leave a Reply

Your email address will not be published. Required fields are marked *