അതിനിടയിൽ,
“”…എന്തൊക്കെയാ ആ ചെക്കനോടു പറയുന്നേന്നു വല്ലബോധവുമുണ്ടോ..??”””_ ന്നൊരു ശാസനയുംകേട്ടു…
ഞാനപ്പോഴേയ്ക്കും പുഴുങ്ങിയെടുത്തപോലെ ഡൈനിങ്ടേബിളിനു ചുറ്റിലുമായിക്കിടന്നതിൽ ഒരു
കസേരയിലേയ്ക്കിരുന്നുംപോയി…
…എന്നാലുമാനാറി എന്തൊക്കെയാ പറഞ്ഞേ..?? അതുമാ ചേച്ചിയുടെ മുന്നിൽവെച്ച്… ഛെ..! അവരിനിയെന്നെപ്പറ്റി എന്തോകരുതും..?? മൈര്..! എല്ലാത്തിനും കാരണമാ നശിച്ചവൾടൊടുക്കത്തെ ഉറക്കവാ… ഇവളാര് കുംഭകർണ്ണന്റെ മോളാ..?? തന്തേടെപേര് കളങ്കപ്പെടുത്താതിരിയ്ക്കാനായി ഇത്ര കഷ്ടപ്പെട്ടുറങ്ങാൻ..?? എന്തായാലുമിന്നത്തോടെ തീർത്തുതരാടീ നിന്റെ കാലുംകവച്ചുള്ളുറക്കം..!!
പിറുപിറുത്തുകൊണ്ടു റൂമിലേയ്ക്കുപോകാനായി ഞാൻ ചാടിയെഴുന്നേറ്റതും കാണുന്നത്, വേണംവേണ്ടാതെ സ്റ്റെയറിറങ്ങിവരുന്ന മീനാക്ഷിയെയാണ്…
ഓരോസ്റ്റെപ്പിലും രണ്ടുംപ്രാവശ്യം ചിന്തിച്ചശേഷമേ ചവിട്ടുന്നുള്ളൂന്ന്…
“”…നീയിതെവടെപ്പോയി കിടക്കുവായ്രുന്നെടീ..?? ഇങ്ങനുണ്ടോ ഒരുറക്കം..??”””_ അവളടുത്തെത്തീതും ശബ്ദമമർത്തി ഞാൻചീറി…
അതിന്,
“”…ഞാനെപ്പോഴുമെണീയ്ക്കുമ്പോലല്ലേ എണീറ്റേ… അതിലെന്താ ഇപ്പൊയിത്ര പുതുമ..??”””_ എന്നൊരു കൂസലുമില്ലാതവൾ തിരിച്ചുചോദിച്ചു…
അതിനാദ്യമൊന്നു പതറിയെങ്കിലും,
“”…നിന്റെ തോന്നിയപോലെഴുന്നേൽക്കാൻ ഇതുനിന്റെ കുടുംബവീടൊന്നുവല്ല… ആ പാവപ്പെട്ടവള് വെളുപ്പിനെഴുന്നേറ്റ് വെച്ചുണ്ടാക്കുന്നത് ഉച്ചയ്ക്കെഴുന്നേറ്റുവന്ന് വെട്ടിവിഴുങ്ങാൻ നിനക്കുളുപ്പുണ്ടോടീ മറ്റവളേ..??”””_ എന്നുംചോദിച്ചു ഞാനും നിന്നുതെറിച്ചു…