ഇപ്പോഴും അവളുകിടന്നുറങ്ങുവാന്നു പറയുമ്പോൾ എനിയ്ക്കൊരു സുഖം…
പിന്നെയാ ചേച്ചിയുടെ സ്വഭാവത്തിനാണേൽ കാണുമ്പോൾകാണുമ്പോൾ അതിട്ടു കുത്തുവേം ചെയ്തോളും…
അതാലോചിച്ചപ്പോൾ കിട്ടിയ പുളകത്തിന്മേൽ പെട്ടെന്നുതന്നെ ഫ്രഷായെന്നുവരുത്തി ഞാൻ താഴത്തേയ്ക്കിറങ്ങി…
ചെന്നുചാടുന്നതേ അവന്റമ്മയുടെ മുന്നിലേയ്ക്ക്…
എന്നെക്കണ്ടതും;
“”…ആ..! മോനെഴുന്നേറ്റോ..?? എന്നാലങ്ങോട്ടേയ്ക്കിരുന്നോ… ഇപ്പൊച്ചായ തരാവേ..!!”””_ എന്നുംപറഞ്ഞ് അടുക്കളയിലേയ്ക്കൊരു പോക്ക്…
അവരവിടെ ചെല്ലേണ്ടതാമസം ചേച്ചിയടുക്കളയിൽനിന്നും തലയിട്ടുനോക്കി;
“”…ആഹ്.. വന്നോ..?? ഞാൻറൂമിലേയ്ക്കു ബെഡ്കോഫി കൊണ്ടുവരാൻ തുടങ്ങുവാരുന്നു…!!”””_ പറഞ്ഞതും അവരൊന്നുപുഞ്ചിരിച്ചു…
അതിനു മറുപടിയായി പുഴുങ്ങിയൊരു മറുചിരി ചിരിയ്ക്കുമ്പോഴാണ്,
“”…ശെരിയാ… ചായ റൂമിൽക്കൊണ്ടു കൊടുക്കേണ്ടതാ… നല്ല ക്ഷീണംകാണുവല്ലോ..!!”””_ എന്നൊരുഡയലോഗ് പിന്നിൽനിന്നും കേൾക്കുന്നത്…
തിരിഞ്ഞുനോക്കുമ്പോൾ ജോയാണ്…
കുഞ്ഞിനേം തോളിലെടുത്തു കളിപ്പിച്ചുകൊണ്ടങ്ങോട്ടേയ്ക്കു വരുവാണ്…
അവന്റെയാ ഡയലോഗുകേട്ടതും ഞാനൊന്നു തുറിച്ചുനോക്കിയപ്പോൾ,
“”…അല്ല… നല്ലപണിയാരുന്നല്ലോ… അതിന്റെ ക്ഷീണംകാണുവല്ലോ..!!”””_ ഒരാക്കിയ ചിരിയോടവൻ വിശദീകരിച്ചു…
…ഇവനിനി അർത്ഥംവെച്ചു വല്ലതും പറയുന്നതാണോ..?? അതോ നേരത്തേനടന്നതു വല്ലതുമീ നാറി ഒളിഞ്ഞു നോക്കീട്ടുണ്ടാവോ..??
“”…സിദ്ധുവെന്താ ആലോചിച്ചോണ്ടിരിയ്ക്കുന്നേ..?? ദേ ചായകുടി..!!”””_ ചേച്ചിയുടെ ശബ്ദമാണെന്നെ ഉണർത്തീത്…