“”…മീനുവെന്തിയേ..??”””_ ന്നൊരു ചോദ്യം…
…മീനുവോ..??വന്നുകേറീട്ടരമണിയ്ക്കൂറായിട്ടില്ല, അതിനുമുന്നേ മീനുവായോ..?? വീട്ടിലെപ്പോലെ ഇവളിവടെയും ആളുകളെ കയ്യിലെടുക്കുവാണോ ദൈവമേ..??!!
“”…അവള്… അവള് കിടക്കുവാ..!!”””_ ഇത്രയും സംസാരമൊക്കെയുണ്ടായിട്ടും തിരിഞ്ഞുപോലും നോക്കാതെ കിടക്കുന്ന മീനാക്ഷിയെനോക്കി ഞാൻപറഞ്ഞു…
“”…യാത്രാക്ഷീണമാണോ..??”””
“”…ഏയ്.! ഇതുതിന്ന ക്ഷീണമാ… കേട്ടിട്ടില്ലേ, ഉണ്ടാൽ ക്ഷീണം തെണ്ടിയ്ക്കുംന്ന്..!!”””_ ഉള്ളിലെ കലിപ്പുപുറത്തുകാണിയ്ക്കാതെ പറഞ്ഞതും പുള്ളിക്കാരിയൊറ്റ ചിരിയായിരുന്നു…
എന്നിട്ട്,
“”…ഇതൊന്നും മീനു കേൾക്കണ്ടാട്ടോ..!!”””_ എന്നൊരു ഡയലോഗുംപറഞ്ഞു താഴത്തേയ്ക്കു പോകുവേംചെയ്തു…
…അതുകൊള്ളാല്ലോ… ഇത്രേം ലുക്കുണ്ടായ്ട്ടും എന്തുകാര്യായ്ട്ടാ അവരു വർത്താനമ്പറഞ്ഞേ… എന്തേലും ജാഡയുണ്ടോന്നു നോക്കിയേ… ആം.. അവന്റെയൊക്കെ യോഗം.!
മനസ്സിൽപിറുപിറുത്തുകൊണ്ട് കയ്യിലെ പ്ളേറ്റുമായി ബെഡ്ഡിലേയ്ക്കു വന്നപ്പോഴാണ് കിടന്നു ഞെളിപിരി കൊള്ളുന്ന മീനാക്ഷിയെക്കണ്ടത്…
“”…ദാണ്ടൊരെണ്ണം കെടക്കുന്നു… തിന്നാമ്മാത്രം കൊള്ളാം… പിന്നെ ജാഡയാണെങ്കിലോ പറയേമ്മേണ്ട..!!”””_ കട്ടിലിലേയ്ക്കിരുന്ന ഞാൻ തുടർന്നു;
“”…കണ്ടോടീ… കണ്ടോ..?? നീ കൊണ്ടേത്തന്നില്ലേലും എനിയ്ക്കിതു കൊണ്ടേത്തന്നേ… ഇപ്പൊ മനസ്സിലായോ, നീ ഗൗനിച്ചില്ലേലുമെന്നെ ശ്രെദ്ധിയ്ക്കാൻ വേറെയാളുണ്ടെന്ന്..??”””_ ചക്കപ്പഴത്തിലൊന്നു കൈയിലെടുത്തവളെ കാട്ടിക്കൊണ്ടു വീരവാദംമുഴക്കുമ്പോൾ ഞരങ്ങിക്കൊണ്ടുതന്നെ മീനാക്ഷിയൊന്നു തിരിഞ്ഞു…