എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]

Posted by

അപ്പോഴേയ്ക്കകും ആളൊക്കെ

കുറച്ചൊതുങ്ങിയിരുന്നു…

ബാക്കിവന്ന ഭക്ഷണമൊക്കെ അടുത്തവീട്ടിലേയ്ക്കും മറ്റുമൊക്കെ കൊടുക്കുന്ന തിരക്കിലായിരുന്നവർ…

അതുകൊണ്ടുതന്നെ അവരെയാരെയും ബുദ്ധിമുട്ടിയ്ക്കാൻ നിൽക്കാതെ ഞാൻനേരേ റൂമിലേയ്ക്കുവിട്ടു…

വീണ്ടുമൊന്നുറങ്ങാനായി കൂപ്പുകൂട്ടുമ്പോഴേയ്ക്കും മീനാക്ഷിയും കേറിവന്നു…

റൂമിലെന്നെക്കണ്ടതും,

“”…ആഹാ… നീയിവടുണ്ടാർന്നോ..??”””_ ന്നൊരു ചോദ്യം…

അതിന്,

“”…എന്തേയ്… നെനക്കെന്തേലും സംശയമൊണ്ടോ..?? ഉണ്ടേൽവന്നു തപ്പിനോക്കടീ..!!”””_ എന്നു ഞാനുംതിരിച്ചടിച്ചു…

“”…അല്ലാ… നീയാ ചെക്കന്റെ ബലൂൺപൊട്ടിയ്ക്കാനായി പിന്നാലെനടന്നിട്ട് ആരേലുമ്പിടിച്ചിടിച്ചോന്നൊരു സംശയമുണ്ടാർന്നു… അതോണ്ടു ചോദിച്ചതാ..!!”””_ അവള് ചിരികടിച്ചമർത്തി…

 

“”…ഓ..! നീയങ്ങനൊരുപാട് കളിയാക്കുവൊന്നും വേണ്ടടീ… കുറുക്കുചോദിച്ചിട്ടു തരാത്തകലിപ്പിലാ കുഞ്ഞിനെ പേടിപ്പിച്ചു കൊല്ലാൻനോക്കിയവളല്ലേടീ നീയ്..??”””_ ഞാനും വിട്ടില്ല….

“”…ദേ… അനാവശ്യമ്പറഞ്ഞാലുണ്ടല്ലോ… ഞാമ്പറഞ്ഞൂലോ, കുറച്ചുകൂടി വലുതാകോന്നുകരുതി ഊതിയതാന്ന്… എന്റെ കഷ്ടകാലത്തിന് അതങ്ങടുപൊട്ടിപ്പോയി..!!”””

“”…പിന്നെ നീയെന്തോകരുതി എത്രയായാലും വീർക്കാണ്ടിരിയ്ക്കാൻ ബലൂൺ നിന്റെ വയറുപോലാണെന്നോ..??”””_ അതുപറഞ്ഞതും കക്ഷിയുടെ നാവൊന്നടങ്ങി…

അവളതേഡ്രസ്സിൽ കട്ടിലേൽക്കയറി ഒറ്റക്കിടത്തമായിരുന്നു

പിന്നീട്…

…ഇനി ചില സീരിയലിലെയൊക്കെപ്പോലെ കിടന്നുകരയാനുള്ള പ്ലാനാവോ..?? ഈശ്വരാ… കൊതിപ്പിയ്ക്കല്ലേ.!

Leave a Reply

Your email address will not be published. Required fields are marked *