അതിന്,
“”…എന്നാലും മോൾക്കു നന്നായ് വേദനിച്ചൂല്ലേ..??”””_ എന്നുള്ള അവന്റമ്മയുടെ ചോദ്യംവന്നതും മീനാക്ഷിയെന്റെ മുഖത്തേയ്ക്കുനോക്കി…
ശേഷം,
“”…ഏയ്… ഇല്ലമ്മേ..! എനിയ്ക്കു വേദനിച്ചൊന്നുവില്ല..!!”””_ കവിളുതടവിക്കൊണ്ടൊരു മറുപടിയുംകൊടുത്തു…
ഉടനെ,
“”…നീയാദ്യമാ കണ്ണുതുടയ്ക്ക്… ഒന്നൂല്ലേലും കേൾക്കുന്നോർക്കു വിശ്വസിയ്ക്കാൻ തോന്നണ്ടേ..??”””_ ന്നുള്ള എന്റെ തിരിച്ചടിയ്ക്കുമുന്നിൽ മീനാക്ഷിയൊന്നു ചമ്മിയപ്പോൾ എല്ലാരുമറിയാതൊന്നു ചിരിച്ചുപോയി…
അതോടത്രയും നേരമുണ്ടായിരുന്ന ഗൗരവാന്തരീക്ഷമൊന്നയയുകേം ചെയ്തു…
പിന്നെ ബാക്കിയുള്ള ബലൂണുകൾകൂടി കെട്ടിക്കഴിഞ്ഞപ്പോഴേയ്ക്കും
ഉച്ചകഴിഞ്ഞിരുന്നു…
അതോടെ വീണ്ടും കഴിയ്ക്കാനുള്ള സമയമായെന്ന വിളമ്പരവുമെത്തി…
ബലൂൺ കെട്ടിക്കൊണ്ടിരുന്നപ്പോൾ നാരങ്ങാവെള്ളവും ചിപ്സുംമറ്റുമൊക്കെ കൊണ്ടുത്തന്നിരുന്നതിനാൽ വല്യവിശപ്പൊന്നും തോന്നിയിരുന്നുമില്ല…
പിന്നവരെ ബോധിപ്പിയ്ക്കാനായി ഭക്ഷണത്തിനുമുന്നിലിരുന്നെന്നു മാത്രം…
എന്തുപറ്റിയെന്നറിയില്ല, കൂടെയിരുന്ന മീനാക്ഷിയും അധികമൊന്നും കഴിച്ചുകണ്ടില്ല… ഇനി നാണക്കേടുകരുതിയോ വയറുവേദനകാരണമോ..??
എന്നാൽ കഴിയ്ക്കുന്നതിനിടയിൽ എന്നെ അനുമോദിയ്ക്കാനുമാരും പിശുക്കുകാട്ടിയില്ല…
ബലൂൺകെട്ടിയതൊക്കെ മാസ്മരികമായിരുന്നത്രേ…
എന്നാലെന്നെ പുകഴ്ത്തുന്നതു മീനാക്ഷിയ്ക്കത്ര സുഖിയ്ക്കുന്നില്ലെന്ന് അവളുടെ മുഖത്തുനിന്നും വായിച്ചെടുക്കാമായിരുന്നു കേട്ടോ…
അതിന്റെകൂട്ടത്തിൽ വൈകിട്ടത്തെപരിപാടികൾ എങ്ങനെയെന്നുള്ള ഒരു വിശദീകരണവുമുണ്ടായിരുന്നു…