എന്നാൽ കുഞ്ഞുമായി അവൾടടുത്തെത്തീതും എല്ലാരും ചിരിയോടെ നിൽക്കുന്നകാഴ്ച്ചകണ്ട സമാധാനത്തിൽ വെറുതെ കളിപ്പിയ്ക്കുന്നതാണെന്നുകരുതി തല്ലാൻപാകത്തിനു മുഖമടുപ്പിച്ചുകൊടുത്തതേ മീനാക്ഷിയ്ക്കോർമ്മയുള്ളൂ…
തന്റെ കൈവാക്കിനുകിട്ടീതും കുഞ്ഞൊറ്റയടി…
കണ്ടുനിന്നവരെല്ലാം അറിയാതെ വാപൊത്തിക്കൊണ്ട്,
“”…അയ്യോ..!!”””_ വെച്ചപ്പോൾ, കൊണ്ടുവന്നു തല്ലിച്ച ജോയ്ക്കെന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയുമായി…
“”…അയ്യോ… മീനൂ…!!”””_ ആരതിയേച്ചി ഓടിവന്നു മീനാക്ഷിയെപ്പിടിച്ചു…
“”…ഏയ്.! ഒന്നൂല്ലേച്ചി… അതൊന്നും സാരവില്ല..!!”””_ തനിയ്ക്കൊന്നും പറ്റിയിട്ടില്ലെന്നു ബോധിപ്പിയ്ക്കാനായി മീനാക്ഷിയതു പറഞ്ഞെങ്കിലും പാവത്തിന്റെ കണ്ണുനിറഞ്ഞിരുന്നു…
ഉടനെയാച്ചേച്ചി ജോക്കുട്ടനുനേരേ
തിരിഞ്ഞു;
“”…ഇങ്ങനാണോടാ കൊച്ചിനെ കളിപ്പിയ്ക്കുന്നേ..?? ഇതൊന്നുമത്രവല്യ തമാശയല്ലാട്ടോ..!!”””
അതിന്,
“”…ഞാനെന്തോ ചെയ്തൂന്നാ നീ പറയുന്നേ..?? ഞാനറിയുന്നോ ഇവനിമ്മാതിരി പണികാണിയ്ക്കുവെന്ന്..!!”””_ അവനുമവന്റെ നിസ്സഹായത വെളിപ്പെടുത്തി…
അതോടെ പുള്ളിക്കാരി കുഞ്ഞിനുനേരേയായി;
“”…നോക്കിയ്ക്കാണിരിയ്ക്കുന്നേ… ആ കൊച്ചിന്റെ കരണമടിച്ചുപൊട്ടിച്ചിട്ട് ഒന്നുമറിയാത്തപോലെ… കുട്ടിപ്പിശാശ്.! അതെങ്ങനാ ഓരോരുത്തരങ്ങനല്ലേ തലേക്കേറ്റി വെച്ചേക്കുന്നേ..!!”””_ അവരൊരു പൊടിയ്ക്കടങ്ങാൻ കൂട്ടാക്കാതെ നിന്നുതെറിച്ചു…
“”…അതുസാരവില്ല ചേച്ചീ… അവൻകുഞ്ഞല്ലേ… കുഞ്ഞുങ്ങളാവുമ്പോളങ്ങനൊക്കെ തന്നെയാ..!!”””_ മീനാക്ഷി ചിരിയ്ക്കാൻ ശ്രെമിച്ചുകൊണ്ടു പറഞ്ഞൊപ്പിച്ചു…