മനസ്സിലങ്ങനെ പ്രാർത്ഥിച്ചതും അവളുബലൂണെടുത്തു വായിലേയ്ക്കുവെച്ചു…
ഒന്നുഞെട്ടിയ ഞാൻ;
“”…ഡീ..!!”””_ ന്നൊരു വിളിയുംവിളിച്ചുകൊണ്ട് സ്റ്റൂളിൽനിന്നും ചാടിയിറങ്ങി, അവൾടെ വായിലിരുന്നബലൂൺ പിടിച്ചുവാങ്ങി ദൂരെയെറിഞ്ഞു…
ശേഷം;
“”…നെനക്കെന്താടീ പ്രാന്തുണ്ടോ..??”””_ ന്നൊരു ചോദ്യവും…
അതിന്,
“”…പ്രാന്തു നെനക്കാ..!!”””_ ന്നവൾ മറുപടിപറയുമ്പോഴേയ്ക്കും ചേച്ചി കുഞ്ഞിനേങ്കൊണ്ട് അങ്ങോട്ടേയ്ക്കു വന്നു…
എന്നിട്ട്;
“”…എന്താ..?? എന്താപറ്റിയെ..?? എന്താടി മീനൂ..??”””_ ഞങ്ങളെ മാറിമാറിനോക്കി…
ഉടനേയവൾ;
“”…ചേച്ചീ… ചേച്ചിയിതുകണ്ടോ..?? ഞാൻ വീർപ്പിയ്ക്കാനെടുത്ത ബലൂൺ ഇവൻ പിടിച്ചുവാങ്ങിയെറിഞ്ഞുകളഞ്ഞു..!!”””_ അവൾ പരാതിപറയുമ്പോലെ എന്റെനേരേ വിരൽചൂണ്ടിക്കൊണ്ടങ്ങനെ പറഞ്ഞതും ഞാനൊന്നു മുഖംചുളിച്ചുപോയി…
“”…എന്താടായിത്..?? കൊച്ചുകുട്ടികളെപ്പോലെ..!!”””_ അവരെന്നെയൊന്നു പുച്ഛിച്ചപ്പോഴും ഞാനൊന്നുംമിണ്ടീല…
ബലൂൺ വിഴുങ്ങിക്കളയോന്നു പേടിച്ചിട്ടാണ് പിടിച്ചുമേടിച്ചതെന്നു പറഞ്ഞാൽ അപ്പോഴും നാണക്കേടു ഞങ്ങൾക്കാണല്ലോ…
അതുകൊണ്ടതിനു മറുപടിപറയാതെ നേരേചെന്നു സ്റ്റൂളിലേയ്ക്കുകയറി വീണ്ടും പണിതുടരുന്നതിനിടയിലും ഞാനവളെയൊന്നു പാളിനോക്കി…
അപ്പോഴേയ്ക്കുംകക്ഷി അടുത്ത ബലൂണുമെടുത്ത് അതിനോടങ്കം തുടങ്ങിയിരുന്നു…
പക്ഷേ, ഊത്തുമാത്രമേ നടക്കുന്നുണ്ടാർന്നുള്ളൂ…
അകത്തേയ്ക്കു കാറ്റൊന്നും കേറിക്കണ്ടില്ല…
കുറച്ചുസമയമവൾടെ കോപ്രായംകണ്ടുനിന്ന ഞാൻ ഒരുവിധത്തിൽ ചിരിയൊന്നടക്കിപ്പിടിച്ചപ്പോൾ പെട്ടെന്നു പിന്നിൽനിന്നൊരു പൊട്ടിച്ചിരികേട്ടു…