“”…അല്ല… ലഡ്ഡുവവൾക്കും കൊടുത്തോന്നു ചോദിയ്ക്കുവാർന്നു..!!”””_ ഞാനൊന്നു പരുങ്ങിയോ..??
“”…ഓ.! നമ്മളെക്കാണിയ്ക്കാനുള്ള തല്ലുകൂടലേയുള്ളൂല്ലേ..?? എന്താ കെയറിങ്ങ്..!!”””_ അവളോടുള്ള സ്നേഹംകൊണ്ടാണ് ലഡ്ഡുകൊടുത്തോന്നു
ചോദിച്ചതെന്നു തെറ്റിദ്ധരിച്ച ആരതിയേച്ചി എന്നെനോക്കിയൊരു പുഴുങ്ങിയ ചിരിചിരിച്ചു…
ശേഷം,
“”…മ്മ്മ്.! ഒരുരുള ചക്കരയെന്റേന്നു പിടിച്ചുമേടിച്ചായ്രുന്നു..!!”””_ എന്നുംപറഞ്ഞു തിരിഞ്ഞുനടക്കുന്നതു കണ്ടപ്പോഴാണ് എനിയ്ക്കു നല്ലജീവൻ വീണത്…
ഞാനീ ലഡ്ഡുമേടിച്ചതു മീനാക്ഷിയറിഞ്ഞാലും തല്ക്കാലം പിടിച്ചുനിൽക്കാനുള്ള വെടി എന്റടുത്തുമുണ്ടല്ലോന്നുള്ള ആശ്വാസം…
അങ്ങനെയാ ചേച്ചികൊണ്ടേത്തന്ന ലഡ്ഡുവൊക്കെ കഴിച്ചു പുറത്തൊക്കെയൊന്നു കറങ്ങുമ്പോഴാണ് ജോയുടെ ബൊലേറോ ഗേറ്റിനുള്ളിലേയ്ക്കു കടന്നുവരുന്നത്…
കൊണ്ടുവന്നു ചവിട്ടിയപാടെ ചാടിയിറങ്ങിയ അവൻ പിന്നിലത്തെ ഡോറുതുറന്ന് രണ്ടുവലിയ കവറ് കയ്യേലെടുത്തു…
എന്നിട്ട് മിഴിച്ചുനോക്കിനിന്ന എന്നോടായി;
“”…എന്താടാവ്വേ നോക്കിനിയ്ക്കുന്നേ..?? ഒന്നു സഹായിയ്ക്കടോ..!!”””_ ന്നും പറഞ്ഞു കയ്യിലിരുന്നതിലൊരു കവറെന്റെ നേരേനീട്ടി…
…ഞാനെന്താ റെയിൽവേ പോർട്ടറോ..??_ ആദ്യമാ കവറുമേടിയ്ക്കാൻ കൂട്ടാക്കാതിരുന്ന ഞാൻ, അവന്റെവീടല്ലേന്നും എന്റെനേരെ നീട്ടിയതല്ലേന്നുംകരുതി വാങ്ങുമ്പോഴും സംഗതി എന്താന്നറിയാതുള്ള എന്റെ നോട്ടംകണ്ടിട്ടാകണം,
‘”…കുറച്ചു ബലൂൺസും ഡെക്കറേറ്റിങ് മെറ്റീരിയൽസുമാ… ചെക്കന്റെയാദ്യത്തെ പിറന്നാളല്ലേ, അവനെയൊന്നു ഞെട്ടിയ്ക്കാന്നുകരുതി..!!”””_ എന്നൊരു ചിരിയോടെയവൻ പറഞ്ഞത്…