എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]

Posted by

എന്നാലപ്പോൾത്തന്നെ ചേച്ചിയവൾക്കൊപ്പം ബെഡ്ഡിലേയ്ക്കുകയറി അവളെ ചേർത്തുപിടിച്ചിരുന്നു…

“”…അച്ചോടാ..! നീയിത്രയ്ക്കേയുള്ളോ കൊച്ചേ..?? അമ്മയതു ചുമ്മാപറഞ്ഞതല്ലേ..?? അതിനൊക്കെയിങ്ങനെ കരയാൻതുടങ്ങിയാലോ..??””‘_ ഒരുചിരിയോടെ മീനാക്ഷിയുടെ മുഖംപിടിച്ചുയർത്തി പുള്ളിക്കാരി ചോദിച്ചപ്പോഴേയ്ക്കും അമ്മയുമവൾക്കടുത്തായിരുന്നു…

“”…അതേ… അമ്മയിവളോടു ചൂടാവുന്നപോലെ ആ ഓർമ്മയിൽ പെട്ടെന്നങ്ങു പറഞ്ഞുപോയതാടാ… മോൾക്കിങ്ങനെ വെഷമാവോന്നു ഞാങ്കരുതീലാ… പോട്ടേ..!!”””_ മീനാക്ഷിയുടെ മുടിയിഴകളിൽ തഴുകിക്കൊണ്ടുള്ള അമ്മയുടെവാക്കുകൾ…

രണ്ടുപേരുമപ്പുറമിപ്പുറമിരുന്ന് ശക്തിയായി കൊഞ്ചിച്ചപ്പോൾ മീനാക്ഷിയുടെ വിഷമമൊക്കെ മാറി…

“”…എന്തേയ്..?? ഇപ്പോഴും വാകയ്ക്കുന്നുണ്ടോ..??”””_ ഉമിനീരിറക്കുമ്പോഴുള്ള മീനാക്ഷിയുടെ മുഖഭാവം ശ്രെദ്ധിച്ചുകൊണ്ടമ്മ ചോദിച്ചു… അതിനവൾ തലകുലുക്കീതും,

“”…ഭയങ്കര കയ്പ്പാണേലൊരു കഷ്ണം ചക്കര കൊണ്ടുക്കൊടുക്കമ്മേ…!!”””_ ചേച്ചിയുടെ ഡയലോഗെത്തി… അതുവരെയെല്ലാം കണ്ടു മതിമറന്നുനിന്ന എന്റെ മനസ്സുടച്ചവാക്കുകൾ…

ഞാൻ ജീവനൊടിരിയ്ക്കുമ്പോ അവളങ്ങനെ ശർക്കരകേറ്റി കയ്പ്പുമാറ്റണ്ട…

“”…ശർക്കരതിന്നാ മരുന്നു ഫലിച്ചില്ലേലോ..?? ആയുർവേദമല്ലേ..?? അപ്പോൾ കയ്പ്പു കയ്പ്പായിത്തന്നുള്ളിൽ ചെല്ലണം… അല്ലേത്തന്നെ ഇതിനൊക്കെന്തോ കയ്പ്പിരിയ്ക്കുന്നെന്നാണ്..??!!”””_ എന്നിലെ വേവലാതിയുണർന്നു…

“”…അത്രയ്ക്കു മധുരമാണെങ്കി നീയൊന്നു കുടിച്ചു കാണിയ്ക്കെടാ… അവൻ കൊറേനേരവായി ചുമ്മാനിന്നു ഡയലോഗുവിടുന്നു… കുടിച്ചവർക്കേ ഇതിന്റെകയ്പ്പറിയൂ… നോക്കിനിന്നവർക്കറിയൂലാ..!!”””_ ശർക്കരക്കേസിൽ ഞാനിടങ്കോലിട്ടെന്നു മനസ്സിലായതും ഡോക്ടറൂട്ടീടെ തനിനിറംപുറത്തുചാടി…

Leave a Reply

Your email address will not be published. Required fields are marked *