എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]

Posted by

അതോടവരുടെ ചിരിയുച്ഛത്തിലായി…

അതത്ര സുഖിയ്ക്കാതിരുന്ന മീനാക്ഷി;

“”…ആണെങ്കി നെനക്കെന്താടാ നഷ്ടം..??”””_ ന്നും ചോദിച്ച് ചക്കപ്പഴമിരുന്ന പ്ളേറ്റെടുത്തെന്നെ ഒറ്റയേറ്…

തെണ്ടിയ്ക്ക് ഉന്നമില്ലാത്തത് ഭാഗ്യം, അല്ലാർന്നേൽ തലയുടെ കാര്യത്തിലൊരു തീരുമാനമായേനെ…

“”…എന്താമോളേയീ കാണിച്ചത്..?? അതുവല്ലതും മേത്തുകൊണ്ടിരുന്നേലോ..?? അവൻചുമ്മാ തമാശയ്ക്കോരോന്നു പറയുന്നതല്ലേ… അതിനിങ്ങനാണോ പ്രതികരിയ്ക്കുന്നേ..??”””_ ജോയുടെയമ്മ മീനാക്ഷിയേയും ശകാരിച്ചുകൊണ്ടെന്റടുത്തേയ്ക്കു വന്നു…

അവരുടെയാചോദ്യം മീനാക്ഷിയ്ക്കൊന്നു തട്ടി…

ഇതുവരെ പരിചയമില്ലാത്തവരുടെ വായീന്നു വഴക്കുകേട്ടാൽ ആർക്കായാലുമൊന്നു ഫീലാവോല്ലോ…

അതുകൊണ്ടാവും മീനാക്ഷിയപ്പോഴും ഇഞ്ചികടിച്ച കുരങ്ങന്റെമാതിരി അതേയിരിപ്പിരുന്നത്…

“”…അമ്മയൊന്നു ചുമ്മാതിരുന്നേ… അവളെമാത്രം കുറ്റമ്പറയുവൊന്നുംവേണ്ട… അതിനെയിട്ടു കളിയാക്കീതുമുഴുവൻ ഇവനല്ലേ… എന്നിട്ടവളെമാത്രം വഴക്കുപറയുന്നേലെന്തു ന്യായവാ..??”””_ അത്രയുംനേരം ഞാനടിച്ച ഡയലോഗുകൾക്കു തലയറിഞ്ഞു ചിരിച്ചയാ പെമ്പറന്നോത്തി നിന്നനിൽപ്പിൽ മീനാക്ഷിയുടെ പക്ഷംചേർന്നു…

എന്നിട്ടുടനേ,

“”…അയ്യേ… മീനൂ… കരയുന്നോ..??”””_ ന്നുള്ള അവരുടെചോദ്യംകൂടി കേട്ടപ്പോൾ ഞാനും മീനാക്ഷിയെനോക്കി…

തലകുനിച്ചിരിന്ന അവൾടെ കണ്ണിൽനിന്നും തുള്ളിത്തുള്ളിയായി കണ്ണുനീര് മടിയിലേയ്ക്കു വീഴുന്നതുകണ്ടു…

അവന്റെയമ്മയാ പറഞ്ഞതു കക്ഷിയ്ക്കു ഫീലായീന്നുതോന്നുന്നു…

Leave a Reply

Your email address will not be published. Required fields are marked *