“ആദി നീ വരുന്നില്ലേ…?
പെട്ടെന്നാണ് ബൈക്കിന്റെ ചാവിയുമായി ജീവനങ്ങോട്ട് കേറി വന്നത്…ഇവൻ ആരാണ് എന്താണെന്നൊക്കെ ഞാൻ പിന്നെ പറഞ്ഞു തരാം…
“ഒരഞ്ചു മിനുറ്റ്…ചാരു ഇപ്പൊ വരുമെന്ന് പറഞ്ഞായിരുന്നു.. അവളെയൊന്ന് കണ്ടിട്ട് ഞാൻ വന്നേക്കാം…”
“ആണോ.. എന്നാ ഞാൻ പാർക്കിങ്കിൽ കാണുന്നേ…ഇറങ്ങുമ്പോ ഒന്ന് വിളിച്ചാൽ മതി…”
അതും പറഞ്ഞവൻ പുറത്തേക്ക് പോയി….. ഏകദേശം ഒരു രണ്ടു മിനുറ്റ് കൂടി കഴിഞ്ഞിട്ടാണ് ഞാൻ ചാരുവിന് കാണുന്നത്…മെയിൻ വാതിൽ വഴി വരുമെന്ന് വിചാരിച്ചവിടെയും വായും പൊളിച്ചു നിന്നയെന്റെ പിറകിൽ നിന്നാരോ തട്ടി വിളിച്ചപ്പോളാണ് ഞാൻ തിരിഞ്ഞു നോക്കിയത്……..
മുൻപിൽ കണ്ടതാവട്ടെ……ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ചാരുവിനെയും….
“””ഏഹ്…. നിന്റെ സാരിയും ചുരിദാറുമൊക്കെ എവിടെപ്പോയി…. ദേ ദേ വയറൊക്കെ കാണുന്നെടി….. “”””””””
“എന്താടാ നിനക്കിപ്പോഴേ കണ്ട്രോള് പോയോ….?