പല്ലുതേപ്പ് കഴിഞ്ഞതോടെ ഞാൻ വീണ്ടും വന്നു സീറ്റിൽ കേറികിടന്നു….. ഇനിയിപ്പോ ഉച്ചകഴിയാതെ ഞാൻ തലപൊക്കുകേല…. വൈകിട്ടത്തോടെ ബീഹാറിൽ എത്തുമെന്നാണ് മിസ്സിന്റെ നിഗമനം…ന്തായാലും എത്താറാവുമ്പോ വിളിക്കെന്ന് പറഞ്ഞു ഞാൻ കണ്ണുമടച്ചു കിടന്നു…………ഇനിയെന്നേയും ഇവളെയും കാത്തവിടെ എന്തൊക്കെ പുകിലുകളാണോ ദൈവമേ ഉണ്ടാവുക……………………………..
-തുടരും……….
ചാരുവിന്റെ ഏകദേശം രൂപം കാണണമെങ്കിൽ കൊറച്ചു കൂടെ താഴേക്ക് പോയി നോക്ക്….
അഭിപ്രായങ്ങൾ എഴുതിയിടാൻ മറക്കണ്ട….. കാരണം ഈ കഥയെകുറച്ചു ഞാൻ തന്നെ മറന്ന് പോയാലും നിങ്ങളുടെ ഓരോ കമന്റ്‌കൾ വീണ്ടും വായിച്ചിട്ടാണ് എഴുതാൻ ഇരിക്കാർ…. അഹ് അതിന്റെയൊരു മൈലേജ് എത്രയാണെന്ന് വായിക്കുന്നവർക്ക് മനസിലാവില്ല…ഒരിക്കലെങ്കിലും എഴുതിയവർക്കേ മനസിലാകൂ…. അപ്പൊ എല്ലാം പറഞ്ഞപോലെ….
******************
ഞാനെന്റെ ചാരുവിനെ ഏറ്റവും സുന്ദരിയായി കണ്ടതെപ്പോഴാണെന്ന് അറിയുമോ…….. താ ഇവിടെ വന്നതിൽ പിന്നെ…. നമ്മള് കണ്ടു പഴകിയ കല്യാണമോ ആചാരങ്ങളോ അല്ലകെട്ടോ ഈ ബീഹാറികളുടെ…..ആകെ മൊത്തമൊരു ഉത്സവവൈബ് ആണ്…കൊറേ നിറങ്ങളും അലങ്കാരങ്ങളും കളർപൊടികളും ഒക്കെ കൊണ്ട് ഈ ഒരു ഏരിയ മുഴുവൻ ഭംഗിയാക്കിയിട്ടുണ്ട്… രാജകുടുംബമാണെന്നൊക്കെയാണ് ഇവിടെയുള്ളവരുടെയൊക്കെ സംസാരത്തിൽ നിന്ന് മനസിലാക്കിയത്… ജെയ്സൽവാൾ ഫാമിലി എന്ന് പറഞ്ഞാൽ അടുത്തുള്ളവർക്കൊക്കെ എന്തോ വല്യ ബഹുമാനമൊക്കെയാണ്…. അതിനിടയിൽ ഇവർക്ക് കല്യാണത്തലേന്ന് സ്റ്റേജ് ഒക്കെ കെട്ടി പാട്ടും ഡാൻസും കല്യാണപെണ്ണിനെ എന്തോ മഞ്ഞ വെള്ളത്തിൽ കുളിപ്പിക്കലോ കയ്യിൽ മൈലാഞ്ചി ഇടലോ എങ്ങനൊക്കെ ഒരുപാട് പരിപാടികളുണ്ട് ഞാനാണേൽ ഇതിന്നൊക്കെ മാറി ഒരു സൈഡിലായി ഇരിക്കുവാണ്…. പെണ്ണിന്റെ വീട്ടുകാരുടെ വകയൊരു കിടിലൻ കുർത്തയും മുണ്ടും കിട്ടിയിട്ടുണ്ട്.. അതെല്ലാമിട്ട് അത്യാവശ്യം ലുക്കിൽ തന്നെയാണ് എന്റെയിരിപ്പും……