“ശൂ ശൂ…..!!!
കമ്പിയിൽ ചാരി മെല്ലേ ഉറക്കം പിടിച്ചു തുടങ്ങിയ ചാരുവിനെ ഞാനൊന്ന് വിളിച്ചു നോക്കി…. പാമ്പ് ചീറ്റും പോലുള്ള ശബ്ദമായത് കൊണ്ട് തന്നെ പെണ്ണ് പെട്ടെന്ന് തന്നെ കണ്ണുതുറന്നെന്നെ നോക്കി…
“ഹ്മ്മ്…. “
കണ്ണും രണ്ടുമുരുട്ടി കൊണ്ട് പെണ്ണൊന്നു മൂളി….
“അതേ അപ്പുറത്ത് കിടന്നവരൊക്കെ എവിടപോയി…?
കിടന്നിടത്തുനിന്ന് തലമാത്രം പൊക്കിഞാൻ ചോദിച്ചു…എണീറ്റിരിക്കാൻ വയ്യന്നെ…
“അവരൊക്കെ രാവിലെ തന്നെ സ്റ്റേഷനിൽ ഇറങ്ങി…നീ നല്ല ഒറക്കമായിരുന്നു…”
ഏഹ് രാവിലെ തന്നെയോ…ഞാൻ വേഗം തന്നെ തലതിരിച്ചു പുറത്തേക്ക് നോക്കി…അതാണ്ടെ പടുകൂറ്റൻ കെട്ടിടങ്ങളും ട്രാക്കിന്റെ സൈഡിലായി കൊറേ കോളനിപോലെ തോന്നിക്കുന്ന ചെറിയ ചെറിയ വീടുകളും.. ഒറ്റ ഒന്നിനും നമ്മുടെ വീട്പോലെ മുറ്റമില്ല.. നേരെ ഡോറും തുറന്നിറങ്ങുന്നത് റോഡിലേക്കൊ അല്ലെങ്കിൽ വല്ല അഴുക്കു ചാലിലേക്കോ ആയിരിക്കും….
“അയ്യോ…. ചാരു അപ്പൊ രാവിലെ ഞാൻ നിന്നേം കെട്ടിപിടിച്ചു കിടക്കുന്നത് അവര് കണ്ടു കാണോ…?
ശ്ശെയ്യ്…മാനം കപ്പല് കേറിയല്ലോ…
“പിന്നെ കാണാണ്ടാണോ…അവരെണീറ്റ് ബാഗ് പാക്ക് ചെയ്യുന്നെന്റെ ഇടയിലാ ചേച്ചി വന്നിരുന്നു യാത്ര പറയാൻ…പക്ഷെ പുതപ്പു മൂടി കിടന്നോണ്ട് നിന്റെ തല മാത്രേ കണ്ടു കാണൂ…”
പതിവ് ചിരിയോടെയാണ് മിസ്സത് പറഞ്ഞത്.. അഹ് അല്ലേലും ഇവൾക്കെന്തു കൊഴപ്പം.. ഞാനല്ലേ വലിഞ്ഞു കേറിയിവളുടെ കൂടെ കേറി കിടന്നത്…
“തല കണ്ടല്ലേ….. ശേ…. ന്നാലും.. “