പെട്ടെന്നൊരു ഞെട്ടലോടെ എന്നിൽ നിന്നും വിട്ടു മാറിയ ചാരു എന്താണ് സംഭവിച്ചതെന്ന് മനസിലാവാതെ ചുറ്റിനും നോക്കാൻ തുടങ്ങി….
“ഹേയ് ഹേയ്….. ഒന്നുല്ല…”
ഉറക്കത്തിൽ നിന്നെന്നവണ്ണം ഞെട്ടിപിടഞ്ഞു ചുറ്റിനും നോക്കുന്ന മിസ്സിന്റെ കവിളിൽ മെല്ലേ തട്ടിക്കൊണ്ടു ഞാൻ പറഞ്ഞു….
“ആ ശബ്ദം കേട്ടതോ…?
നീണ്ടൊരു ചുംബനത്തിൽ നിന്നും വിട്ടകന്നതോടെ ശ്വാസമെടുക്കുന്നത് പൂർവ്വ സ്ഥിതിയിലാക്കാനായി വളരെ പെട്ടെന്ന് തന്നെ ശ്വാസമെടുക്കുകയും വിടുകയും ചെയ്യുന്ന പെണ്ണിനെ തന്നെ നോക്കി ഞാൻ കിടന്നു….
“അത് ആരുടെയോ ഫോൺ റിങ് ചെയ്തതാ…വേറൊന്നുമല്ല…. “
“ഹ്മ്മ്….. ഞാനൊന്ന് പേടിച്ചു പോയി…”
ഫോണിൽ നിന്നുള്ള ശബ്ദമാണെന്നറിഞ്ഞതോടെ സമാധാനമായ ചാരുവൊരു ചെറു ചിരിയോടെ പറഞ്ഞു…
“നീയെന്തിനാടി പേടിക്കുന്നെ…ഞാനില്ലേ കൂടെ…!
മിസ്സിനെ ഒന്ന് കൂടെ കെട്ടിപിടിച്ചുകൊണ്ട് ഞാനവളുടെ ചെവിയിൽ പറഞ്ഞു…
“അതാ കുട്ടാ എന്റെ പേടി…ഇപ്പൊ തന്നെ കണ്ടോ…ഞാൻ വേണമെന്ന് വെച്ചിട്ടല്ല…ന്നാലും നീയിങ്ങനെ അടുത്തു കിടന്നു അവിടേം ഇവടെമൊക്കെ തൊട്ടും പിടിച്ചും നോക്കുമ്പോ എന്റെ തന്നെ കണ്ട്രോളാ പോണേ…”
സ്വയം തലക്കൊരു കിഴുക്ക് വെച്ചുകൊണ്ട് പെണ്ണ് പറഞ്ഞു…
“ഓഹോ അപ്പൊ ഞാനാണോ കുറ്റക്കാരൻ..?
“അങ്ങനാണോ ബുദൂസെ ഞാൻ പറഞ്ഞെ….”
“അങ്ങനല്ലേ…?
“അല്ല….. വാ വന്നേ…ഉറങ്ങാൻ നോക്ക് സമയം ഒരുപാടായി…നാളെ വൈകിട്ടത്തോടെ നമ്മളവിടെയെത്തും.. “