വശ്യമായ കണ്ണുകളോടെ താഴ്ന്നു വരുന്ന മുഖത്തെയും നോക്കി കിടന്നയെന്റെ കവിളിലവളുടെ നനവാർന്ന ചുണ്ടുകൾ വീണ്ടും ഒരിക്കൽ കൂടെ പതിഞ്ഞു…
“ഹ്മ്മ്…ഇത് കൊള്ളാം…ഇതിനൊരു പ്രത്യേക ഫീൽ ഉണ്ടായിരുന്നു മിസ്സേ…”
“അപ്പൊ എനിക്കില്ലേ….?
കീഴ് ചുണ്ടു മലർത്തികൊണ്ട് ചാരുവിന്റെ ചോദ്യം…ശെരിയായി പറഞ്ഞാ മിട്ടായി കിട്ടാത്തതിനു സങ്കടം പിടിക്കുന്ന കൊച്ചു കുഞ്ഞിന്റെ ഭാവം….
“എവിടെ വേണം എന്റെ മിസ്സിന്…. കവിളിലോ നെറ്റിയിലോ….?
ഒരുമ്മ കൊടുക്കാനുള്ള വകുപ്പ് കിട്ടിയതോടെ ഞാൻ പഴയതിലുമൊന്ന് ഉഷാറായി ചോദിച്ചു… മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകൾ ഒന്നുകൂടെ കോതിയൊതുക്കി ഞാനവളുടെ മുഖമാകെയൊന്ന് നോക്കി….
നല്ല ചുവന്നു പഴുത്ത ചാമ്പക്ക പോലുണ്ട് പെണ്ണിന്റെ മുഖം….
“ഇവിടെയോ അതോ ഇവിടെയോ…?
അവളുടെ നെറ്റിയിലും പഞ്ഞിപോലത്തെ കവിളിലുമൊന്ന് ചൂണ്ടുവിരൽ കൊണ്ട് കുത്തി ഞാൻ ചോദിച്ചു….
പക്ഷെ പെട്ടെന്ന് തന്നെ മിസ്സിന്റെയാ ചൂണ്ടുവിരലിൽ പിടിച്ചു നിർത്തി…എന്തായെന്ന സംശയഭാവത്തിൽ ഞാനവളെയൊന്ന് നോക്കിയതും മിസ്സാ പിടിച്ചു വച്ച ചൂണ്ടുവിരൽ കൊണ്ട് സ്വയം തന്റെ നെറ്റിയിലൊന്ന് തട്ടി നോക്കി…
“ഇവിടെയാണോ…?
സംശയത്തോടെ ഞാനവളെ നോക്കി…
പക്ഷെ അല്ലായെന്ന ഭാവത്തിലവൾ തലയാട്ടി…പിന്നെ മെല്ലെയാ വിരൽ കണ്ണിനു സൈഡിലൂടെ തന്നെ താഴേക്ക് കൊണ്ടുവന്നു കവിളിൽ തട്ടിച്ചു…
“ഇവിടെയാ…?
കവിളിലായിരിക്കുമെന്ന് കരുതി ഞാൻ വീണ്ടും ചോദിച്ചു…പക്ഷെ മറുപടിയായി വീണ്ടും തലകുലുക്കൽ മാത്രം….. ശെടാ…നെറ്റിയിലുമല്ല കവിളിലുമല്ല…ഇനി ചിലപ്പോ ചുണ്ടിലായിരിക്കോ….