ചാരുവിന്റെ ചിരിയിൽ മയങ്ങി വീണ എന്റെ വായിൽ നിന്നും ഞാൻ പോലുമറിയാതെയാണാ ചോദ്യം വന്നത്….
“മൊതലാളി ഇത് ഞാനല്ല…”
ഉള്ളിൽ നിന്നൊരു അശരീരി കേട്ടപ്പോഴാണ് ഞാൻ ചോദിച്ചതെന്തെന്ന് എനിക്ക് പോലും ഓർമ്മ വന്നത്.. പക്ഷെ അതിനെല്ലാം മുന്നെത്തന്നെ മിസ്സിന്റെ കൈകൾ എന്നെയൊന്നു ചുറ്റിവരിഞ്ഞു മുറുകിയിരുന്നു…
ഇതെന്താപ്പോ ഇങ്ങനെയെന്ന ഭാവത്തിൽ ഞാനവളെയൊന്ന് തലയുയർത്തി നോക്കിയതും നാരങ്ങായല്ലിപോലുള്ളയ ചുണ്ടുകളെന്റെ നെറ്റിയിലൊരു ചുടുചുംബനം തന്നു കഴിഞ്ഞിരുന്നു…..
“മതിയോട…”
വാത്സല്യം തുളുമ്പുന്ന വരികളെന്ന് പറയാറില്ലേ ചിലപ്പോഴൊക്കെ…എനിക്ക് ഏതാണ്ട് അതുപോലെയൊക്കെയാണ് അവളുടെയാ ചോദ്യം കേട്ടപ്പോ തോന്നിയത്…. മതിയായോ എന്ന്….ഒന്നുകൂടെ മനസ്സിരുത്തി വിശകലനം ചെയ്താലാ ചോദ്യത്തിന് മറ്റൊരു അർത്ഥം കൂടി ഉള്ളതായിട്ടില്ലേ….
ഇനിയും വേണോ എന്നൊരു അർത്ഥം………
“പോരാ…ഒന്നൂടെ വേണം ചാരു…!
പിള്ളേര് കൊഞ്ചി പറയും പോലുള്ളെയാ എന്റെ ചോദ്യത്തിൽ ചിരിപൊട്ടിയ മിസ്സ് എങ്ങനെയൊക്കെയോ ചുണ്ടുകൾ കൂട്ടിപ്പിടിച്ചാ ചിരിയെ ഒതുക്കി നിർത്താൻ ശ്രമിച്ചു…വേറൊന്നുമല്ല ബാക്കി ആളുകളൊക്കെ ഉറക്കമല്ലേ.. അതിനിടയിലിവളുടെ ആസ്ഥാനത്തുള്ള അട്ടഹാസം കൂടിയായാൽ പിന്നെ ഉഷാറായി….
ഏതായാലും എന്റെ ആവശ്യം നിറവേറ്റാനായി താഴ്ന്നു വരുന്ന മിസ്സിന്റെ മുഖം കണ്ടതോടെ ഞാൻ മാന്യനായി അനങ്ങാതെ അങ്ങനെ തന്നെ കിടന്നു…
പെണ്ണിന്റെ മുഖത്തൊരു വല്ലാത്ത ഭാവമാണ്…മുൻപൊരിക്കലും ഇതുപോലെ കണ്ടിട്ടില്ല ഞാൻ….. അതിപ്പോ എങ്ങനെന്ന് ചോദിച്ചാൽ സകല കണ്ട്രോളും പോയിട്ടും എങ്ങനെങ്കിലും ഉള്ളിലെ വികാരങ്ങളെ പിടിച്ചു നിർത്താൻ ശ്രമിക്കുന്നൊരു ഭാവമാണ്…അതുകൊണ്ടാണെന്ന് തോന്നുന്നു ചാരു പതിവിലധിമായി വിയർക്കാനും ശരീരം മുഴുവനായി ചൂട് കൊണ്ട് പൊതിയാനും തുടങ്ങി…കാറ്റ് പോലും കയറേണ്ടെന്ന ഭാവത്തിലാണ് ഞാനവളെ ഒട്ടി കിടക്കുന്നത്.. എന്നിട്ടുമാ ശരീരം വിറക്കുന്നത് എനിക്ക് അറിയാൻ പറ്റുന്നുണ്ട്….