“കുട്ടാ….!
കണ്ണടച്ചതെ അനക്കമൊന്നുമില്ലാതെ കിടക്കുന്ന എന്റെ കവിളിൽ മിസ്സൊന്ന് തോണ്ടി വിളിച്ചു നോക്കി…ഉവ്വ ഞാനിപ്പോ കണ്ണ് തുറന്നത് തന്നെ….
“ആദി…നീ ഒറങ്ങിയോ…?
സംശയത്തോടെ ചാരുവെന്നേ വീണ്ടും തട്ടി വിളിച്ചു… ഈശ്വരാ ഇവളിനി ശെരിക്കും മണ്ടത്തിയാണോ…കണ്ണടച്ചപ്പാടെ ഉറങ്ങി വീഴാൻ ഞാനെന്തോന്ന് ക്ലോറോഫോം വല്ലതും മണത്തിട്ടാണോ കിടന്നത്..
“ആദി ഒറങ്ങി.. ഇനി മിസ്സും ഒറങ്ങിക്കോ…ഗുഡ് നൈറ്റ്…!!!!!
മെല്ലേ ഒരു കണ്ണ് മാത്രം തുറന്നു നോക്കികൊണ്ട് ഞാൻ പറഞ്ഞു…ഓഹ് അത് ശെരി…പെണ്ണ് അപ്പോളും ചിരിച്ചോണ്ട് കിടക്കുവാ ഞാനെന്താ ചെയ്യുന്നതെന്ന് നോക്കികൊണ്ട്….
“ഹ്മ്മ്…ന്തേ…ഒറങ്ങണ്ടേ…?
എന്നെത്തന്നെ നോക്കി കിടക്കുന്നവളെ നോക്കി ഞാൻ ചോദിച്ചു…ആ ചിരി മാത്രം മായുന്നില്ല മുഖത്തുനിന്ന്…. എനിക്കാണേൽ ആ മുഖത്തുനിന്ന് കണ്ണെടുക്കാനെ തോന്നുന്നില്ല താനും…
“പറ…നമുക്ക് ഉറങ്ങണ്ടേ…?
മിസ്സിന്റെയാ പതുപതുത്ത വയറിനുമുകളിലൂടെ ചുറ്റിപ്പിടിച്ചുകൊണ്ട് ഞാനവൾക്ക് മാത്രം കേൾക്കാൻ പോന്ന സ്വരത്തിൽ ചോദിച്ചു….
“വേണോ…?
ഞാൻ ചോദിച്ചതയതേ ഭാവത്തിൽ തന്നെ ചാരുവിന്റെ മറു ചോദ്യം….
“ഉറങ്ങിയില്ലെങ്കിൽ…വേറെന്തു ചെയ്യും…. പകല് മുഴുവൻ ഉറങ്ങിയില്ലേ നമ്മള്…”
“ഉറങ്ങി…അതുകൊണ്ട് എന്താടാ…!
എന്റെ മുടിക്കുള്ളിലൂടെ വിരലുകൾ കയറ്റികൊണ്ട് മിസ്സ് ചോദിച്ചു…. ഹൈവാ…ആ ചിരി കാണാൻ എന്ത് രസാണെന്ന് അറിയോ….
“ഒരുമ്മ തരുവോ ചാരു…?