“ഓ…ഓട്ടോ വിളിച്ചു വരാന്ന് പറഞ്ഞതിനാവും….. വല്ല കാറും വിളിക്കാമെന്ന് പറഞ്ഞാ മതിയായിരുന്നു….. ചാരുവേ…ഹേയ്…””””
വെള്ളപുതപ്പിച്ചു കിടത്തിയപോലെ തലമുതൽ കാൽപാദം വരെ പുതപ്പിനുള്ളിലാക്കി കിടക്കുന്ന മിസ്സിന്റെ അടുത്തായി നിലത്തേക്കിരുന്നുകൊണ്ട് ഞാനൊന്ന് വിളിച്ചു നോക്കി…
“മിസ്സേ…. ചാരുലത മിസ്സേ….ഒറങ്ങിയോ..?
“എന്താടാ…ഇനിയെന്താ നിന്റെ പ്രശ്നം…ഓട്ടോയൊന്നും കിട്ടിയില്ലേ…ഏഹ്..?
പുതപ്പിന് വെളിയിലേക്ക് തലമാത്രമിട്ടുകൊണ്ട് ചാരുലത മിസ്സത വീണ്ടും ഒച്ചപ്പാടുണ്ടാക്കുന്നു….
“അതൊന്നും കിട്ടിയില്ല മിസ്സേ…തത്കാലം ഞാനീ സൈഡ് പറ്റിയങ്ങു കിടന്നാലോന്ന ആലോയ്ക്കണേ…!
കാറ്റിൽ പറക്കുന്ന ചാരുവിന്റെ മുടിയിഴകളൊന്ന് തലോടികൊണ്ട് ഞാൻ പറഞ്ഞു…എങ്ങാനും ഇന്നലത്തെപോലെ പിടിച്ചു കിടത്തിയാലോ…
“അയ്യെടാ…അങ്ങനിപ്പോ നീ മിസ്സിനെ പറ്റിച്ചേർന്നു കിടക്കണ്ട…പോടാ പോ…പോയി അപ്പുറത്തെങ്ങാനും കിടക്ക്…”
പിള്ളേരെ രാത്രി മുറിയിൽ നിന്നും വിരട്ടിയോടിക്കുന്ന അമ്മമാരുടെ ശൈലിയിൽ മിസ്സെന്നെയൊന്ന് വിരട്ടി
“പിന്നേ പിന്നേ…പറഞ്ഞപാടെയങ്ങു ഞാൻ പോകുവല്ലേ…. അങ്ങോട്ട് നീങ്ങി കെടക്ക് പെണ്ണെ…!!!
ചാരുവിനെ ഒരല്പം പിറകിലേക്ക് തള്ളിക്കൊണ്ട് ഞാനും ചാടിയ പുതപ്പിനുള്ളിലേക്ക് വലിഞ്ഞു കയറി
“എട.. എടാ.. നീയെങ്ങോട്ടാ ഈ കേറിപ്പോണെ…!!
എന്നെയിറക്കി വിടാൻ വേണ്ടി മാത്രം മിസ്സൊന്നാ സീറ്റിൽ തിരിഞ്ഞും മറിഞ്ഞും കിടന്നെങ്കിലും ഉടുമ്പ് പിടിച്ച തവളെയെപ്പോലെ ഞാനപ്പോ തന്നെ ചാരുവിനെയും കെട്ടിപിടിച്ചു കണ്ണടച്ചു കളഞ്ഞു….