ഒന്ന് കണ്ണടച്ച് തുടങ്ങിയാലപ്പോ തന്നെ എണീറ്റ് മാറി അപ്പുറത്തെ സീറ്റിലേക്ക് ഇരിക്കാമെന്ന പ്ലാനിൽ ഞാനിരുന്ന് കണക്ക് കൂട്ടിയെങ്കിലും അതെല്ലാം അപ്പാടെ തെറ്റിച്ചുകൊണ്ട് പെണ്ണെന്റെയൊരു കൈ പിടിച്ചു അവളുടെ നെഞ്ചിലേക്ക് ചേർത്ത് വച്ചൊരൊറ്റയുറക്കം……………ശെടാ…ഇവള്ടെ ഉറക്കം കളഞ്ഞു പകരം വീട്ടാമെന്ന് പ്ലാൻ ചെയ്ത ഞാനാരായിപ്പോ…. ഏതായാലും ഈ പിടുത്തമിപ്പോളൊന്നും വിടുകേലന്ന് ഉറപ്പായതോടെ ഞാനും സൈഡിലേക്ക് തലവെച്ചു ഉറങ്ങാനൊരു ശ്രമം നടത്തി…ആദ്യമൊന്നും ഉറക്കമെന്നെ കടക്ഷിച്ചില്ലെങ്കിലും ഇടക്കെപ്പോഴോ കണ്ണുകളടച്ചപ്പോളാ ഇരുട്ടിൽ ചാരുവിനെ കണ്ടതും മെല്ലേ മെല്ലേ ഞാനും ഉറക്കത്തിലേക്ക് വീണു പോയി
——————————–
സത്യം പറയാലോ…. ഈ ട്രെയിൻ യാത്രപോലെ ബോറടിച്ചൊരു പരിപാടിയും വേറെയില്ല.. പ്രത്യേകിച്ച് രണ്ടും മൂന്നും ദിവസമൊക്കെ നീണ്ടു പോകുന്ന യാത്രകൾ….. ഇരുന്നിരുന്നു ചത്തെന്നു തന്നെ പറയാം ഞാനും ചാരുവും…ഇടക്കെപ്പോഴോ TTR വന്നു ടികെറ്റൊക്കെ നോക്കിയിട്ട് പോയി…വെറുതെ ഇരുന്ന് വട്ടാവുമ്പോ ഞാനോരോന്നും പറഞ്ഞു മിസ്സിനെ പ്രാന്താക്കാൻ ചെല്ലും അവളതിനെല്ലാം കയ്യിലെ വിരലും നഖവുമുപയോഗിച്ചു മറുപടിയും തരും.. പിന്നെ ഞാൻ കൊറച്ചു നേരത്തേക്ക് അങ്ങനെയൊരാൾ കൂടെയുണ്ടന്നെ പോലും മൈൻഡ് ചെയ്യാതിരിക്കും…. പലപ്പോഴും വെള്ളകൊടിയുമായി ഒത്തുതീർപ്പിനായി ചാരു തന്നെയാണ് വരാർ…അങ്ങനെ പിണങ്ങിയും വഴക്കടിച്ചും നുള്ളിപ്പറിച്ചും അന്നത്തെ ദിവസവും കടന്നു പോയി…ഇടക്ക് വീട്ടിൽ നിന്ന് അമ്മയും അച്ഛനും വിളിച്ചു പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോയെന്നു അന്വേഷിക്കും…