ഞാനൊന്നൂടെ തട്ടി വിളിച്ചു…ഇവളെ ഇപ്പോളെ എണീപ്പിച്ചു വിടണം അല്ലെങ്കിൽ എന്റെ ബോഡിയുടെ ഒരുഭാഗം തന്നെ തളർന്നു പോകാൻ സാധ്യതയുണ്ട്…മറ്റൊന്നുമല്ല പെണ്ണിങ്ങനെ തന്നെ കിടന്നിട്ട് എന്റെ തോളിന്റെ ഒരു സൈഡ് എനിക്ക് അറിയാൻ പറ്റുന്നില്ല…ശരീരത്തിൽ അങ്ങനെയൊരു ഭാഗമേ ഇല്ലായെന്ന് തോന്നിപ്പോകും…
“എണീക്ക് പെണ്ണെ…നിന്റെയീ കുഞ്ഞിതലക്ക് ഇത്രയും ഭാരമോ.. “
അവളുടെ മുഖത്തേക്ക് വീണു കിടന്ന ഒരുപറ്റം മുടികളെ മെല്ലേ പിറകിലേക്ക് ഇട്ടുകൊണ്ട് ഞാൻ വിളിച്ചു…. വിളിച്ചിട്ടും വിളിച്ചിട്ടും എണീക്കാതായപ്പോ ഒടുക്കം കുലുക്കി വിളിച്ചാണ് മിസ്സിനെ എണീപ്പിച്ചത്…. ഒറക്കച്ചടവിൽ ഞെട്ടി എണീറ്റ മിസ്സൊന്നും മനസിലാവാതെ ചുറ്റിനുമിരുന്ന് നോക്കുന്നത് കണ്ടു.. ഒടുക്കമാ കൃഷ്‌ണമണികളിൽ എന്നെ കണ്ടപ്പോളാണ് ആ ചുണ്ടുകളിൽ എന്നും കാണുന്നൊരു ചിരി വിടർന്നത്..
“നല്ല ഉറക്കമായിരുന്നെന്ന് തോന്നുന്നല്ലോ…?
സീറ്റിൽ നിവർന്നിരുന്നുകൊണ്ട് ഞാൻ ചോദിച്ചു….. ഉത്തരമൊന്നും പ്രതീക്ഷിക്കണ്ടയെന്ന് എനിക്ക് ആദ്യമേ തോന്നിയിരുന്നു…കാരണം ചാരുവിന്റെ ബ്രെയിനിൽ കാര്യങ്ങളൊക്കെ ലോഡ് ആയികൊണ്ട് ഇരിക്കുവാണ്…അതാണ് പെണ്ണാ ചിരിയോടെ തന്നെ പതുങ്ങിയിരിക്കുന്നത്….
പാവത്തിന്റെ ഉറക്കം വിട്ട് മാറാത്ത മുഖവും കണ്ണുകളും കണ്ടപ്പോ വിളിച്ചെണീപ്പിക്കേണ്ടിയിരുന്നില്ലായെന്ന് വരെ തോന്നിപ്പോയി….
“നിന്റെ ഉറക്കം മാറിയില്ലേ…വാ…””
ചുമ്മാതൊന്ന് വിളിച്ചു നോക്കിയതാണ് പക്ഷെ പെണ്ണാണെങ്കിൽ അത് കേൾക്കാൻ വേണ്ടി കാത്തിരുന്നത് പോലെ നീങ്ങി നീങ്ങി വന്നെന്റെ തോളിൽ പഴയത് പോലെ ചാരിയിരുന്നു…കാല് രണ്ടും സീറ്റിലേക്ക് കയറ്റി മടക്കി വച്ചിട്ടുണ്ട്… അപ്പോ വിശാലമായൊരു പള്ളിയുറക്കത്തിനുള്ള പുറപ്പാടിലാണ്…..