ഇട്ടിരുന്ന ഷർട്ടും വയറിലെ തൊലിയും ചേർത്തുള്ള മിസ്സിന്റെ പിടിയിൽ ഞാനവിടെകിടന്ന് അലറി വിളിച്ചില്ലന്നേയുള്ളൂ……
“പറയെട…നീ ഒന്നൂടെ പറ…ഞാനെന്താ മേളിൽ വെച്ചു മറന്നുപോയേ…ഏഹ്…”
ഭാതകേറിയ പോലെ പല്ലുകൾ കൂട്ടിപിടിച്ചു ഞെരിച്ചു കൊണ്ടാണ് ചോദ്യം…അതിനൊപ്പം തന്നെ വയറിലുള്ള പിടിയുടെ ശക്തിയും കൂടുന്നത് പോലെ…
“എന്റെ പൊന്നല്ലേ…ഞാൻ വെറുതേ പറഞ്ഞതാ…പിടി വിട് മോളെ.. പ്ലീസ്…നാണം കെടുത്തല്ലേ…നല്ല വേദനയാ…!
ചുറ്റിനുമുള്ള ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന് നോക്കികൊണ്ട് ഞാൻ ചാരുവിനോട് പറഞ്ഞു.. അല്ല യാചിച്ചു….. കാലത്തി അങ്ങനേലും ഒന്ന് പിടി വിട്ടാലോ…. വിചാരിക്കണ പോലല്ല പെണ്ണിന് ഒടുക്കത്തെ സ്റ്റാമിനായാണ്……..
“ഹൗ……”!!!!!
ഒടുക്കമൊരു പിച്ചല് കൂടി തന്നവൾ പിടി വിട്ടു……ഹമ്മേ…നീറുന്നു പണ്ടാരം…
ഞാൻ വേഗം തന്നെ ഷർട്ടൊന്ന് പൊക്കി നോക്കി…വെളുത്ത ശരീരമായത് കൊണ്ടന്നെ പെണ്ണ് പിടിച്ചു തിരിച്ചിടത്ത് നാരങ്ങ അച്ചാറിട്ടത് പോലെ ചുവന്നു കിടപ്പുണ്ട് വട്ടത്തിൽ….
“ദേ നോക്ക്…മുറിഞ്ഞെന്ന തോന്നണേ…!
ആരോടെന്നില്ലാതെ സ്വയം പറഞ്ഞോണ്ട് ഞാൻ തന്നെ ഇരുന്ന് വയറു തിരുമ്മാൻ തുടങ്ങി…. വേറാരും വരില്ലെന്ന് എനിക്ക് നന്നായിട്ടറിയാം.. പ്രത്യേകിച്ച് അടുത്തിരിക്കുന്ന സാധനംതിരിഞ്ഞു കൂടി നോക്കുകേല…. അഹ് അല്ലേലും വടി കൊടുത്തടി വാങ്ങിയതല്ലേ…അപ്പൊ പിന്നെ സ്വയമിരുന്നങ് അനുഭവിക്ക.. അത്രതന്നെ….
ഒടുക്കം തിരുമ്മി തിരുമ്മി വേദനയൊരല്പം കുറഞ്ഞപ്പോ ഇതൊക്കെ ചെയ്ത് കൂട്ടിയതിനെ ഒന്ന് നോക്കി…