ചാരുലത ടീച്ചർ 8 [Jomon]

Posted by

 

“അത് പിന്നെ കേറിയപ്പോ കൊഴപ്പമില്ലായിരുന്നു.. തിരിച്ചിറങ്ങാൻ നേരത്ത് ട്രെയിനിന്റെ കുലുക്കം കൂടിയായപ്പോ സ്ലിപ്പ് ആവുമോന്ന് ഒരു പേടി…”

 

“അയ്യാ…പേടിയുള്ളൊരു മുതലേ…ദേ ഒന്നിങ്ങോട്ട് നോക്കിയേ…നീ തന്നെയല്ലേ അന്ന് നിന്റെ വീടിന്റെ മേളിൽ കേറിയപ്പോ അവിടെ വലിഞ്ഞു കേറി വന്നേനെ തല്ലി താഴെയിറക്കിയത്…അതും നട്ട പാതിരായ്ക്ക്…”

 

എന്റെ ഡയലോഗടിയൊക്കെ കേട്ടിട്ട് മിസ്സിനൊന്നും മറുത്തു പറയാൻ കിട്ടുന്നില്ലെന്ന് തോന്നുന്നു….. തലക്ക് കയ്യും കൊടുത്തൊരരികു ചേർന്നിരിപ്പുണ്ട്…

 

ഹോ ചെലപ്പോ വിചാരിച്ചു കാണും മിണ്ടാതിരുന്നാൽ ഞാനെന്റെ വായും പൂട്ടി ഇരിക്കുമെന്ന്…

 

“നീ മേളിൽ വച്ചെന്തെങ്കിലും എടുക്കാൻ മറന്നോ…?

 

ഞാനൊരല്പം കൂടെ ചാരുവിനടുത്തേക്ക് ചേർന്നിരുന്നുകൊണ്ട് ചോദിച്ചു…. അതെന്തായിപ്പോ അങ്ങനൊരു ചോദ്യമെന്ന ഭാവത്തിൽ മിസ്സെന്നെയൊന്ന് നോക്കി…ഹിഹിഹി…പിടിച്ചിരുന്നോടി അടുത്തുള്ള കമ്പിയിൽ അല്ലെങ്കിൽ നീയിപ്പോ എയറിൽ കേറും..

 

“മറന്നോ…??

 

വീണ്ടും ഒന്നുകൂടെ ചോദിച്ചുകൊണ്ട് ഞാൻ ചാരുവിറങ്ങി വന്ന മുകളിലെ സീറ്റിലേക്കൊന്ന് നോക്കി…. പിറകെ തന്നെ മിസ്സിന്റെ കണ്ണുകളും മുകളിലേക്ക് പോണത് കണ്ടു…ഹ്മ്മ്.. പുള്ളിക്കാരിയിപ്പോ ശെരിക്കും വിചാരിക്കുന്നുണ്ടാവും എന്തെങ്കിലും മുകളിൽ വച്ചു മറന്നോയെന്ന്..

 

“അല്ല നിന്റെ വായിൽ കിടന്ന ഇത്രയും നീളമുള്ളൊരു സാധനമിപ്പോ കാണുന്നില്ല…അതാ ചോദിച്ചേ മുകളിൽ വെച്ചെങ്ങാനും മറന്ന് പോയോ…. യ്യ്യോഓ….. ആഹ്…കാലമാടത്തി പിടി വിട് പിടി വിട്…. ഞാനിനി മിണ്ടൂല സത്യം…ആഹ്…. “””””””

Leave a Reply

Your email address will not be published. Required fields are marked *