ഓഹ് അതിനാണോ പെണ്ണിങ്ങനെ കിടന്ന് തുള്ളിയത്…നിലത്തേക്ക് ഇറങ്ങാൻ വേണ്ടി പണിത കമ്പി സ്റ്റെപ്പിൽ തലവെച്ചു കിടന്നാണ് ഞാനോരോന്ന് ആലോചിച്ചു കൂട്ടിയത്…
“ഞാൻ പിടിക്കണോ…?
ചാരുവിന് ഇറങ്ങാൻ പാകത്തിന് നീങ്ങിയിരുന്നുകൊണ്ട് ഞാൻ ചോദിച്ചു…കേട്ട പാടെ പെണ്ണൊന്നു തറപ്പിച്ചു നോക്കിയെന്നെ…ഹ്മ്മ് അപ്പൊ എന്റെ ചോദ്യത്തിലെ ഡബിൾ മീനിങ് മനസിലായി കാണും….
“അല്ല വേറൊന്നുമല്ല ഇറങ്ങാൻ സഹായിക്കണോ എന്നെ ഉദ്ദേശിച്ചുള്ളൂ…”
എന്റെ ഭാഗത്തെ കപടനിരപരാധിത്യം എടുത്തു കാണിച്ചുകൊണ്ട് ഞാനൊന്നൂടെ ചോതിച്ചു….
പക്ഷെ ആളൊന്നും പറഞ്ഞില്ലട്ടോ…കേറിപോയപോലെ അത്ര എളുപ്പമായിരുന്നില്ല മിസ്സിന്റെ തിരിച്ചുള്ള ഇറക്കം…
“വാ കൈ പിടിച്ചോ…”
അടുത്തുള്ള ഫാമിലിയൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിയതും ഞാനവൾക്ക് നേരെ കൈ നീട്ടി…ഒന്നുവല്ലേലും അവർക്ക് മുൻപിൽ ഞാനൊരു ഉത്തരവാദിത്തമുള്ള ഭർത്താവല്ലെ…
എന്റെ കൈപിടിച്ചൊരു വിധം മിസ്സ് നിലത്തു കാൽ കുത്തി…എന്നിട്ടൊരു ചിരിയും………
“ന്തേയ്…?
അവളുടെ ചിരിയുടെ അർത്ഥമൊന്നും മനസിലാവാതെ ഞാനാന്നവളെ നോക്കി….
“കേറിയപോലെ അത്ര എളുപ്പല്ല ഇറങ്ങാൻ..”
ഒരുതരം ചമ്മിയ ഭാവത്തോടെ മിസ്സ് ചിരിച്ചു…
“പിന്നെ എന്തോന്ന് വിചാരിച്ച വലിഞ്ഞു കേറിപ്പോയെ…?
സീറ്റിലേക്ക് ഇരുന്നുകൊണ്ട് ഞാൻ ചാരുവിനെ നോക്കി…ഇനിയിപ്പോ ഏതായാലും ഈ കാര്യം വച്ചിവളെ എയറിൽ കേറ്റാം…
അല്ലേലും നിങ്ങളൊന്നു ആലോചിച്ചു നോക്കന്നെ… സ്വന്തം വീടിന്റെ ടെറസിൽ വലിഞ്ഞു കേറി അതുപോലെ തന്നെ നിലത്തിറങ്ങിയ മുതലാണ് ഈ ചെറിയ കമ്പിയിൽ പിടിച്ചിരുന്നു കാവടി കളിച്ചത്…