“എന്നാ ചായ…!
പുറത്തെ കാഴ്ചകൾ കണ്ടന്തം വിട്ടിരുന്ന എന്റെ തോളിൽ തട്ടിക്കൊണ്ടവളൊരു പേപ്പർ ഗ്ലാസ്സിൽ ചായ തന്നു…..
ഞാനത് വാങ്ങിയൊരു സംശയത്തോടെ ചാരുവിനെ നോക്കി….. ഇനിയിപ്പോ എവിടെയെത്തിയെന്ന് ഇവൾക്കും അറിയില്ലേ….
“നീയിങ്ങനെ നോക്കുവൊന്നും വേണ്ട…കൊറച്ചു മുന്നെയാ മഹാരാഷ്ട്രയിലേക്ക് കയറിയത്…. “
എന്റെ സംശയം നിറഞ്ഞ നോട്ടം മനസിലാക്കിയെന്നവണ്ണം ചാരു പറഞ്ഞു…ഓഹോ മഹാരാഷ്ട്ര…പണ്ടെങ്ങോ സോഷ്യൽ സയൻസിന്റെ ബുക്കിലെവിടെയോ കണ്ടുമറന്ന ഓർമ്മയുണ്ട്…
“അപ്പൊ നമ്മളെന്ന ബീഹാറിൽ എത്തുവാ..?
വളരെ സാവധാനം ചായ കുടിച്ചോണ്ടിരിക്കുന്ന മിസ്സിന്റെ അടുത്തേക്ക് ചേർന്നിരുന്നുകൊണ്ട് ഞാൻ ചോദിച്ചു…. നമ്മടെ ജോലി എന്നത് ചാരുവിന് കൂട്ട് പോവുക എന്നത് മാത്രമാണല്ലോ.. അല്ലാണ്ട് മണിക്കൂറിടവിട്ട് സ്ഥലവും സ്റ്റേഷനും നോക്കി ഇരിക്കാനൊന്നും എന്നെകൊണ്ട് പറ്റുകേല…
“നാശം റേഞ്ചും കിട്ടുന്നില്ലല്ലോ…!!!
ഫോണിന് മുകളിൽ no service എന്ന് വെണ്ടക്കാക്ഷരത്തിൽ കത്തി നില്കുന്നത് കണ്ടതെ ഞാനാ നാട്ടിലെ സകലമാനാ നെറ്റ്‌വർക്ക് കമ്പനിക്കാരെയും തന്തക്ക് വിളിക്കാൻ തുടങ്ങി.. അല്ലാണ്ട് വേറെന്ത് ചെയ്യാനൊക്കും…..
ഒരു ചായകുടി കഴിഞ്ഞതും ചാരു എണീറ്റ് മുകളിലത്തെ കാലിയായ സീറ്റിലേക്ക് വലിഞ്ഞു കയറാൻ തുടങ്ങി..
“നീയിതെവിടെ പോണ്..?
“വേറെ പണിയൊന്നുമില്ലല്ലോ കുട്ടാ…ഞാൻ കൊറച്ചൂടെ കിടക്കട്ടെ…”
എന്നൊരു പറച്ചിലും കൂടെയെന്നെയെന്നും മയക്കുന്ന ചിരിയും തന്നവൾ കേറിപ്പോയി…