ഓഹ് ഇന്നച്ചനുള്ള പണിയാണ്…
“നമ്മളിതിലില്ലേ…. “””””
കൈ രണ്ടും പൊക്കി കാണിച്ചു ഞാനോടി അടുക്കളയിൽ കയറി…അടുപ്പത്തു ചായക്കുള്ള വെള്ളം വെച്ചിട്ടുണ്ട്.. ഹ്മ്മ് അപ്പൊ കൊറച്ചു നേരം ഹാളിൽ പോയി ഇരുന്നേക്കാം…
ചുറ്റിത്തിരിഞ്ഞു ഹാളിലേക്ക് കേറിയപ്പോ കണ്ടു സോഫയിൽ ചാരി കിടന്നു ഫോണിൽ കളിക്കുന്ന അച്ഛനെ…
“ദേ അമ്മ വിളിക്കുന്നുണ്ട്…”
അടുത്തുള്ള ഒഴിഞ്ഞ സോഫയിലേക്ക് കിടന്നുകൊണ്ട് ഞാൻ പറഞ്ഞു.. ഹിഹിഹി വെറുതെ…ഇപ്പൊ ചെല്ലും കള്ള കാമുകൻ കഞ്ഞി വെള്ളത്തിന്റെ മണവും പിടിച്ചുകൊണ്ടു…ഇങ്ങേരീ പ്രായത്തിലും സ്ഥലകാലബോധമില്ലാതെ അമ്മേനോട് കൊഞ്ചാൻ ചെല്ലും…ആഹാ ഇപ്പൊ എങ്ങാനും അവിടേക്ക് ചെന്ന് കേറിയാൽ അമ്മേടെ സ്വഭാവം വച്ചുറപ്പായും കയ്യിലുണ്ടായിരുന്ന കഞ്ഞി വെള്ളം അച്ഛന്റെ തല വഴി കമിഴ്ത്തും…
“എന്തിനാടാ…?
ഷെർലക്ഹോംസിൻറെ ദീർഘ വീഷണത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ മനകണക്ക് കൂട്ടികൊണ്ടിരുന്ന എന്നെനോക്കി അച്ഛൻ ചോദിച്ചു
“ആവോ അറിയാൻ പാടില്ല…പെട്ടെന്ന് ചെല്ലാനാ പറഞ്ഞെ.. എന്തോ തരാൻ ഒണ്ട് പോലും.. “
നിഷ്കളങ്കതയുടെ രണ്ടു ഫിലമെന്റ് ബൾബും മുഖത്തു കത്തിച്ചുഞാൻ പറഞ്ഞു…എന്നെകൊണ്ട് എത്രയൊക്കെ പറ്റു ഇപ്പൊ….കേട്ട പാതി കേൾക്കാത്ത പാതി മൂപ്പരോടി അടുക്കളയിൽ കയറി…
അങ്ങനെയൊരു കമ്പക്കെട്ടിന് തിരിയും കൊളുത്തി ഞാനാ സോഫയിൽ കിടന്നു.. ഇടക്ക് ഫോണൊന്ന് കുറുകിയപ്പോളാണ് അരയിലിരിക്കുന്ന മൈരന്റെ കാര്യമോർമ്മ വന്നത്…