“മിസ്സേ കയ്യിൽ പൈസയുണ്ടോ..?
നനഞ്ഞ ബ്രഷൊന്ന് കുടഞ്ഞുകൊണ്ട് ഞാനവളെ നോക്കി…നിനക്കിത് എന്നാത്തിനാ ഉറക്കമുണർന്നതേ പൈസയുടെ അത്യാവശ്യമെന്ന ഭാവത്തിൽ എന്നെത്തന്നെ നോക്കി നിക്കുവാണ് പെണ്ണ്…
“നീയിങ്ങനെ നോക്കി പേടിപ്പിക്കല്ലേ…ഒരു ചായ കുടിക്കാനാ…എന്റെ ബാഗ് അകത്താ…”
കേറി ചെന്ന് പൈസയെടുത്തുകൊണ്ട് വരാനുള്ള മടിയിൽ ഞാനൊന്ന് ചാരുവിനെ നോക്കി….
ഞാൻ പറഞ്ഞു തീർന്നപ്പോളാണ് ചാരുവും ചായ കൊണ്ട് വരുന്ന മൂപ്പിലാനെ കാണുന്നത്..
“നീ വാ…!
എന്നും പറഞെന്റെ കയ്യും പിടിച്ചുവലിച്ചോണ്ട് ചാരു അകത്തേക്ക് നടക്കാൻ തുടങ്ങി
“എനിക്ക് ചായ വേണം….!!!!!
“ദേ കുട്ടാ രാവിലെ തന്നെ കളിക്കാൻ നിക്കല്ലേ…അയാളും ഇത് വഴി തന്നെയാ പോണത്…?
മിസ്സിന്റെ തനി മൂശേട്ട സ്വഭാവം പുറത്തെടുത്തതെ ഞാനൊന്നും പിന്നെ പറയാൻ പോയില്ല…ചെലപ്പോ ഇവളെന്നെ ഇത്രയും ആളുകളുടെ മുൻപിലിട്ട് ചെവി പിടിച്ചു തിരിച്ചു കളഞ്ഞെന്നും വരും….
സീറ്റിൽ വന്നിരുന്നതേ ചായയുമായി മുൻപേ കണ്ട പുള്ളിക്കാരനുമെത്തി….
“ഭയ്യാ ദോ ചായ്…!!
പേഴ്സിൽ നിന്ന് പൈസയെടുത്തുകൊണ്ട് ചാരു പറഞ്ഞു….
“ഏഹ് ഹിന്ദിയോ…. ചാരു ഇതിപ്പോ നമ്മളെവിടെയെത്തി…?
സൈഡിലെ കണ്ണാടി ജനലിലൂടെ പുറത്തേക്ക് നോക്കികൊണ്ട് ഞാൻ ചോദിച്ചു…ഒന്നുറങ്ങി എണീറ്റപ്പോളേക്കും രാജ്യം മാറിയോ….
നാട്ടിലെ പോലെ തെങ്ങും കവുങ്ങും പാടമൊന്നും പുറത്തു കാണാനില്ല…കൊറേ കുന്നുകളും പാറക്കെട്ടും ഉണങ്ങി വരണ്ട കുറച്ചധികം തരിശു ഭൂമിയും മാത്രം…