“ഈ മിസ്സിത് എവിടെപ്പോയി…?
രാവിലത്തെ ഞെട്ടിയെഴുന്നേക്കലിൽ ചവിട്ടി തെറിപ്പിച്ചു പുതപ്പും തലയണയും ഒരു സൈഡിലേക്ക് നല്ല വൃത്തിയായി മടക്കി വെച്ചു…പോക്കറ്റിൽ കിടന്ന ഫോണെടുത്തു നോക്കിയപ്പോ സമയം ഏഴ് മണി കഴിഞ്ഞതേയുള്ളൂ….
സീറ്റിനടിയിൽ വച്ചയെന്റെ സൈഡ് ബാഗിൽ നിന്നും ബ്രെഷും കോൾഗേറ്റും എടുത്തുഞാൻ പുറത്തേക്ക് നടന്നു…. ഒന്ന് പല്ല് തേക്കണം പറ്റിയാൽ ഏതെങ്കിലും ചായ വിൽക്കുന്ന ആളെയും കണ്ടുപിടിച്ചൊരു ചായയും കുടിക്കണം അതാണ് ലക്ഷ്യം…..
മുൻപിലേക്കുള്ള ഓരോ സീറ്റും നോക്കിനോക്കി ഞാൻ മെല്ലെ നടന്നു…ഓടിച്ചാടി പോയിട്ട് വല്യ പണിയൊന്നുമില്ലല്ലോ…ആകെ കൊറച്ചു പേരെ എണീറ്റിരിപ്പുള്ളു ബാക്കിയെല്ലാം മൂടിപ്പുതച്ചു കിടന്നുറക്കമാണ്….
പല്ല് തേക്കാനും മുഖം കഴുകാനുമുള്ള ബേസിനിടുത്തുള്ള ഡോർ തുറന്നതേ കണ്ടു പുറത്തേക്കുള്ള ഡോറിനരികിലായി ചാരി നിന്ന് വെളിയിലേക്ക് തന്നെ നോക്കിക്കൊണ്ടിരിക്കുന്ന മിസ്സിനെ….
“ഓഹ് അപ്പോ ഇവിടെയിരിക്കാൻ മാത്രമേ പേടിയുള്ളല്ലേ….!
ബ്രെഷെടുത്തു പല്ലിനിടയിലേക്ക് തിരുകികൊണ്ട് ഞാൻ ചോദിച്ചു…..
“എണീറ്റോ നീ….?
എന്നെ കണ്ടതെ എന്നുമുള്ളയതേ ചിരിയോടെ ചാരുവെന്നേ തിരിഞ്ഞു നോക്കി
“ഏയ് ഇല്ല.. ഇപ്പോളും ഉറക്കത്തിലാ…””
രാവിലെ തന്നെ മിസ്സിന്റെ വായിലിരിക്കുന്നത് കേൾക്കാൻ വേണ്ടി ഞാൻ ഓരോന്ന് പറഞ്ഞു.. പക്ഷേ എന്റെ സംസാരവും കേട്ടോണ്ട് അതേ ചിരിയോടെ തന്നെ നിൽകുവാണ് ചാരു……. ഒടുക്കമെന്റെ വായിലെ വെള്ളം വറ്റത്തെയുള്ളെന്ന് മനസിലായതും കൊണയടി നിർത്തി വന്ന പണി ചെയ്യാൻ തുടങ്ങി….. നല്ലസ്സലായി പല്ല് തേച്ചു കഴിഞ്ഞതും അങ്ങേ തലക്കൽ നിന്നൊരു ചേട്ടൻ ചായയുടെ തൂക്കു പാത്രവും പിടിച്ചു വരുന്നത് കണ്ടു…