“ചാരു…നിന്റെ കഴുത്തിനെന്താ ഇത്രയും സുഖമുള്ള മണം….?
മറ്റാർക്കും കേൾക്കാൻ പറ്റാത്ത വിധമെന്റെ ശബ്ദം അവളുടെ ചെവിയിൽ മുഴങ്ങി……..
“അത് ബോഡി ലോഷൻന്റെയാ…. “
മറുപടി തന്നതും കൊച്ചു പിള്ളേരെ മാറോടണക്കി കിടത്തി പുറത്തു തട്ടിയുറക്കും പോലെ എന്റെ പുറത്തും മെല്ലെ തട്ടികൊണ്ടിരുന്നു……
“നീ ഉറങ്ങാൻ പോവാണോ…?
വീണ്ടും സംശയം തോന്നിയ ഞാൻ ചോദിച്ചു….
“ഹ്മ്മ്…. നീയും ഉറങ്ങിക്കോട്ടോ…!!!!
പറഞ്ഞു തീർത്തതും എന്റെ നെറ്റിയിലൊരുമ്മ തന്നതും സെക്കൻഡുകൾ കൊണ്ടു നടന്നിരുന്നു
പതിയെ പതിയെ എന്റെ കണ്ണുകളിലും ഉറക്കം വന്നു നിറയുന്നത് ഞാനറിഞ്ഞിരുന്നു…പിന്നീടെപ്പോളോ ഞാനും ഉറങ്ങിപ്പോയി….
——————————-
തലക്ക് മുകളിലേക്ക് സൂര്യപ്രകാശമടിച്ചു കേറിയപ്പോളാണ് ഞാൻ കണ്ണുകൾ തുറന്നത്…. പെട്ടെന്നിത് എവിടെയാണ് കിടക്കുന്നതെന്ന് ഓർമ്മയിലേക്ക് വരാതിരുന്നതോണ്ട് ഞാനൊരു പേടിയോടെ ചാടിയെണീറ്റ് ചുറ്റിനും നോക്കി…
“ഓഹ് ട്രെയിനിലായിരുന്നോ….!!!
ഉറക്കം വിട്ടു മാറാത്ത കണ്ണുകളെ ഒന്നൂടെ ഞെക്കി തിരുമ്മി കാഴ്ചയുടെ ഫോക്കസ് ഒന്ന് അഡ്ജസ്റ്റ് ചെയ്തു…. മറന്ന് പോയതാണെന്നേ ഇന്നലത്തെ ഉറക്കം ട്രെയിനിൽ ആയിരുന്നെന്നു….
നേരെ അപ്പുറത്തുള്ള സീറ്റിലെ ഫാമിലി രാവിലെ തന്നെയേ എണീറ്റിട്ടുണ്ട്…ചാരു എവടെ…
ഞാനിപ്പോ അവളുടെ സീറ്റിലാണ് കിടക്കുന്നതെന്ന് ഓർമ്മ വന്നതും ഇടം വലമൊന്ന് നോക്കി.. ഇല്ല ചാരുവിനെ കാണുന്നില്ല…..