വിശ്വാസം വരാതെ വീണ്ടും ഞാനൊന്ന് ചോദിച്ചു……മിസ്സിനിത് എന്ത് പറ്റിയോ ആവോ
“ചാരുവേ…ഇവിടെ സ്ഥലം കുറവല്ലേടി…ഞാനും കൂടെ കേറികിടന്നാൽ എന്റെ കൊച്ചിന്റെ ഉറക്കം കൂടി പോവത്തെയുള്ളൂ…”
എപ്പോഴും ഇല്ലെങ്കിലും വല്ലപ്പോഴും മാത്രം വരുന്ന സ്വബോധത്തിൽ ഞാൻ പറഞ്ഞു…വെറുതെയെന്തിനാ അവളുടെ ഉറക്കം കൂടി കളയുന്നെ….
“കേറി കിടക്കട…!!!!!!!!!
അതുവരെ ചിരിയോടെ നിന്നിരുന്ന പെണ്ണിന്റെ മട്ടും ഭാവവും മാറിയതും ഞാനോടിയവളുടെ പുതപ്പിനുള്ളിലേക്ക് വലിഞ്ഞു കയറി…
രണ്ട് പേർക്ക് കഷ്ടിച്ച് കയറി കിടക്കാം അതും ചെരിഞ്ഞു കിടന്നാൽ അതായിരുന്നു സീറ്റിന്റെ അവസ്ഥ…തലയണ ആദ്യമേ തന്നെ മിസ്സിന്റെ കൈപ്പിടിയിൽ ആയത് കൊണ്ടു തന്നെ ഞാൻ അതികം മുകളിലേക്ക് കയറാതെ അവളുടെ കഴുത്തിനൊപ്പം തലചേർത്ത് കിടന്നു…. അപ്പോളേക്കും പുതപ്പുകൊണ്ടെന്നെയും കഴുത്തോളം മിസ്സ് പുതപ്പിച്ചിരുന്നു…..
ഹ്മ്മ്…. ഇനി വേണേൽ ഞാനൊന്ന് വിശദീകരിച്ചു തരാം ഇപ്പോളത്തെ അവസ്ഥയെക്കുറിച്ച്……. ഒരൊറ്റ പുതപ്പിനുള്ളിലാണ് ഞാനും ചാരുവുമിപ്പോ കിടക്കുന്നെ…അതിനെന്താ ഇത്ര പ്രത്യേകത എന്ന് ചോദിച്ചാൽ.. ഒന്നൂഹിച്ചു നോക്കിയാൽ മനസിലാവുന്നതേയുള്ളെടാ പിള്ളേരെ…
പക്ഷേ ഞാൻ പറയാൻ വന്നതിതൊന്നുമല്ല…എന്റെ ചാരുവിന് മാത്രമുള്ളൊരു മണമുണ്ട്…. ഒരല്പം വിയർപ്പിന്റെയും വിലകൂടിയയേതോ പെർഫ്യൂമിന്റെയും ഒക്കെക്കൂടിച്ചേർന്നൊരു സുഖമുള്ള ഗന്ധം…. പുതപ്പിനുള്ളിലാ മണമിങ്ങനെ തങ്ങിനിൽക്കുവാണ്…. ഇടക്കെപ്പോഴോ രണ്ടു കൈകളെന്നെ വന്നു ചുറ്റുന്നതും ഞാനറിഞ്ഞു…..പതിവിലും സമാധാനത്തോടെയൊരു പ്രത്യേക താളത്തിൽ പുറത്തേക്ക് വരുന്ന ചാരുവിന്റെ ഹൃദയമിടിപ്പ് പതിയെ പതിയെ എന്നിലേക്കും പടർന്നു പിടിക്കാൻ തുടങ്ങി…പ്രാണന്റെ മറുപാതിയുടെ താളത്തിനൊപ്പമിടിക്കാൻ എന്റെ ഹൃദയവും ശ്രമിച്ചു കൊണ്ടിരുന്നു……ഇടക്കെപ്പോഴോ ചാരുവിൻറെ കൈകളുടെ മുറുക്കമൊന്ന് കൂടിയതും എന്റെ മുഖമവളുടെ കഴുത്തിനിടയിലേക്ക് അല്പം കൂടി ഞാൻ ചേർത്തു വച്ചു…….