“ചാരു…””
ഞാൻ പതിയെ അവളുടെ അരികിലായി മുട്ടുകുത്തിയിരുന്നു…. മുഖത്തേക്ക് വീണു കിടന്ന മുടിയിഴകൾ മെല്ലേ സൈഡിലേക്ക് ഒതുക്കിവെച്ചു കൊടുത്തു…എല്ലാം വളരെ സാവധാനമാണ് ചെയ്യുന്നേ…എങ്ങാനും ഉറക്കത്തിൽ വിളിച്ചതാണെങ്കിലോ….
“ഏഹ് നീ ഉറങ്ങിയില്ലേ അപ്പൊ…?
കണ്ണിനു മറയായി നിന്നിരുന്ന മുടികൾ മാറ്റിയതും എന്നെത്തന്നെ നോക്കികൊണ്ടിരുന്ന രണ്ടു കണ്ണുകളുടെ തിളക്കം കണ്ടുഞാനൊന്ന് അത്ഭുതപ്പെട്ടു പോയി…
“നീ ഉറങ്ങിയില്ലേ…?
മയക്കം വിട്ടു മാറാത്ത ശബ്ദത്തിൽ പെണ്ണിന്റെ ചോദ്യം….
“ഇല്ല.. എന്തോ ഒറക്കം വരുന്നില്ല…കൊറച്ചു നേരം പുറത്തു പോയി നിന്നായിരുന്നു പിന്നെ തണുപ്പ് കൂടിയപ്പോ കേറിപ്പോന്നതാ…”
വെളിയിൽ നിന്നിടക്ക് ഇടറി വീഴുന്ന പ്രകാശത്തിലവളുടെ മുഖം നോക്കി ഞാൻ പറഞ്ഞു….. ഒരു ചെറുചിരിയോടെ കേട്ടു കിടക്കുവാണ് പുള്ളിക്കാരിയെന്റെ സംസാരം….
“എന്നാടി ചിരിക്കുന്നെ…!!
പഞ്ഞി പോലുള്ള കവിളിലൊന്നു തഴുകികൊണ്ട് ഞാൻ ചോദിച്ചു….. സാധാരണ അവളുടെയീ ചിരി കണ്ടാലെനിക്ക് പൊതുവേ നാണമാണ് തോന്നാർ.. പക്ഷേ ഇന്നെന്തോ അതൊന്നും തോന്നുന്നില്ല…
“വാ….ഉറങ്ങാം…!!!!
എന്റെ നാണത്തിനു പകരം ചെറു ചിരിയോടെ ചാരുവെനിക്ക് നേരെ രണ്ടു കയ്യും നീട്ടി….
“ഇവിടെയോ…?
പെട്ടെന്നുള്ള സംശയത്തിൽ ഞാൻ ചോദിച്ചു…
പകരം മറുപടിയൊന്നുമില്ല…മുഖത്തു വിരിഞ്ഞയതേ ചിരിയോടെ അതേയെന്നെ ഭാവത്തിലവൾ തലകുലുക്കി…
“നിന്റെ കൂടെ കിടക്കാനാണോ…?