ഒരു ചിരിയോടെ അതും പറഞ്ഞു പുള്ളി കേറിപ്പോയി …
ഒന്നുവല്ലേലും പുള്ളി പറഞ്ഞതിലും കാര്യമുണ്ട്…ഈ ചാരി വെച്ചേക്കുന്ന ഡോറിൽ എനിക്കത്ര വിശ്വാസമില്ല…തണുപ്പിന്റെ കഠിന്യം കൂടിവരുന്നതായി തോന്നിയതും ഞാൻ മെല്ലേ അകത്തേക്ക് വലിഞ്ഞു
“ഓഹ് മൈര്…. അകത്തിതിലും വല്യ തണുപ്പോ…. “
Ac യുടെ തണുപ്പിൽ കൈ രണ്ടും കൂട്ടിത്തിരുമി ഞാനെന്റെ സീറ്റും തേടി നടക്കാൻ തുടങ്ങി…ലൈറ്റ് എല്ലാം ഓഫാണ്.. എന്നാലും സീറ്റ് നമ്പർ എഴുതിയ ചെറിയ ബോർഡിലേക്ക് അടിക്കുന്ന നീല വെളിച്ചത്തെയും കൂട്ടുപിടിച്ചു ഞാൻ നടന്നു
എന്റെയൊഴിഞ്ഞ സീറ്റിൽ വന്നിരുന്നതേ ഞാൻ കണ്ടു അടുത്തുള്ള സീറ്റിൽ ട്രെയിനിൽ നിന്നും കിട്ടിയ തലയണയും വെള്ള പുതപ്പും പുതച്ചും ചുരുണ്ടു കൂടി കിടക്കുന്ന ചാരുവിനെ…
“ഉറങ്ങിയോ ഈ പെണ്ണ്….?
ഞാൻ വന്നിരുന്നിട്ടും അനക്കമൊന്നും ഇല്ലാത്തത് കൊണ്ടവൾ ഉറങ്ങി കാണുമെന്ന് തോന്നുന്നു…. ഞാൻ വെറുതെ മുകളിലെ സീറ്റുകളിലേക്ക് നോക്കി.. അവിടെയും കാലി…അടുത്തുള്ള ഫാമിലിയാണേൽ ഒൻപതുമണി കഴിഞ്ഞതേ ഉറക്കം പിടിച്ചിരുന്നു…
ശെടാ…ഇതിപ്പോ എനിക്ക് മാത്രമാണോ ഒറക്കമൊന്നും വരാത്തത്….
“ആദി….. “
ഓരോന്നങ്ങനെ ആലോചിച്ചിരിക്കുമ്പോളാണ് ചാരുവിന്റെ ഉറക്കച്ചടവോടുള്ള സ്വരം കേട്ടത്…ഒറക്കപ്പിച്ചിലാണോ ഇനി
കക്ഷി സ്വബോധത്തോടെയാണോ വിളിച്ചതെന്നറിയാൻ ഞാനൊന്നവളെ സൂക്ഷിച്ചു നോക്കി…. കാലു മുതൽ കഴുത്തു വരെ പുതപ്പിനടിയിലാണ്…എന്നലാ കുഞ്ഞിത്തലമാത്രം മടക്കിവെച്ച കൈപ്പത്തിയിൽ ചേർത്തു വച്ചിട്ടുണ്ട്…മുടിയെല്ലാം അഴിഞ്ഞു മുഖത്തേക്ക് വീണു കിടക്കുന്നത് കൊണ്ടു മുഖഭാവവും കാണാനൊക്കുന്നില്ല….