വിനയകുലീനനായാണ് മറ്റവന്റെ ചോദ്യം…ഹ്മ്മ്…
“ഒന്നുമില്ലടെയ്…ഇപ്പോളത്തെ പിള്ളേരൊക്കെ പറയുകേലേ മറ്റേ തലക്ക് പിറകിൽ കത്തി നിൽക്കുന്ന വെട്ടത്തിനെക്കുറിച്ചു…അഹ് മറ്റേ പ്രഭാവലയം…”
“ഓ ഓ…മനസിലായി മനസിലായി…എന്നാപ്പിന്നെ ഞാനങ്ങോട്ടു…”
അതും പറഞ്ഞവനങ്ങു പോയി…ഇനിയുദ്ധഭൂമിയിലവശേഷിക്കുന്നത് ഞാനും മിസ്സും മാത്രം….ലവളുടെ വിരലുകളെന്റെ കൈപ്പിടിയിൽ കിടന്നു ഞെരിഞ്ഞമരുന്നുണ്ടെങ്കിലും എന്തോ പാവം തോന്നുന്നെനിക്ക്…നോക്കിയേ ചുണ്ടൊക്കെ കടിച്ചു പിടിച്ചു പാവമായി ഇരിക്കുന്നത്…പക്ഷേ അതാണ് ഞാൻ ഭയക്കേണ്ടതും…ഈ മിസ്സിനൊരു പ്രശ്നം ഒണ്ടന്നെ…. സരസ്വതിദേവിയെപ്പോലെ ഇരുന്നിട്ട് ഭദ്രകാളിയുടെ സ്വഭാവം കാണിക്കും…
——————————————–
“താനെന്ത ഇവിടെവന്നു നിൽക്കുന്നെ….. കിടക്കാറായില്ലേ….?
“ആഹ് ചേട്ടനോ…. ഞാൻ വെറുതെ വന്നിവിടെ നിന്നന്നേയുള്ളു…”
സമയം രാത്രി പതിനൊന്നു മണിയോടടുപ്പിച്ചായിരുന്നു…വെറുതെ ഇരുന്നിട്ടും ഉറക്കം വരാതെയായപ്പോളാണ് വെറുതെയീ ഡോറരികിൽ വന്നു നിന്നത്…നല്ല തണുപ്പുമുണ്ട് പുറത്തേക്ക്…ആകെമൊത്തം ഇരുട്ടാണെങ്കിലും ദൂരെയുള്ള വലിയ വലിയ കെട്ടിടങ്ങൾ പ്രകാശത്തിൽ കുതിർന്നു നിൽക്കുന്നതും നോക്കിനിക്കുമ്പോളാണ് അടുത്ത സീറ്റിലെ പുള്ളിക്കാരൻ പിറകിൽ വന്നു നിന്നത്
“അഹ്.. ഞാനൊന്ന് മുള്ളാൻ വേണ്ടി ഇറങ്ങിയതാ…ഏതായാലും താനകത്തേക്ക് കേറിക്കോ…ഈ സമയത്തൊന്നും ഡോറരിൽ ഒറ്റക്ക് നിൽക്കുന്നത് സേഫ് അല്ല…അറിയാല്ലോ ഇന്ത്യൻ റെയിൽവേയാണ്…. “