“”“ആ എനിക്കറിയാൻ പാടില്ല…ചെലപ്പോ നീ ദേഷ്യപ്പെടുന്നതാണെന്ന് തോന്നും…”””
എന്നൊരു പറച്ചിലും… അങ്ങനെ ആണെങ്കിൽ എനിക്കൊന്ന് ദേഷ്യപ്പെടാനുള്ള സ്വാതന്ത്ര്യവുമില്ലേ ഈ രാജ്യത്ത് ഏഹ്….
“എന്താടാ…പല്ല് വേദനിക്കുന്നോ നിനക്ക്..?
എന്നും ചോദിച്ചു വീണ്ടുമെന്നേ പിച്ചിപ്പറിക്കാനായി നീണ്ടുവന്ന വിരലുകളെ പിടിച്ചു തിരിച്ചു കഴിഞ്ഞിരുന്നു ഞാനപ്പോഴേക്കും….
“നിന്റെ സെറിബ്രം ചിന്തിച്ചു തൊടങ്ങുമ്പോഴേക്കും ഈ ആദി ഒണ്ടല്ലോ.. അതീ ട്രെയിനിന്റെ റൂഫിൽ കാണും…കേട്ടല്ലോ…അതോണ്ടെന്റെ പൊന്നുമോളിനിയീ യെക്ഷിനഖവുമായെന്റെ തൊലിയുടെ പെയിന്റ് കളയാനിറങ്ങുമ്പോ ഒന്നൂടെ ആലോചിക്കുന്നത് നല്ലതാ…,!!
“””വിടടാ തെണ്ടി…”””
പിടിച്ചു തിരിച്ച വിരലിന്റെ സുഖത്തിൽ പുളകം കൊണ്ടുതുടങ്ങിയ ചാരുവെന്നേ നോക്കി പല്ല് കടിക്കാൻ തുടങ്ങി… മാസ്സ് ഡയലോഗ് എന്നും പറഞ്ഞു രണ്ട് കൊണയടിച്ചെങ്കിലും കൈ വിടുന്നതാ ബുദ്ധി.. അല്ലെങ്കി ചിലപ്പോളാ ഞെരിഞ്ഞമരുന്ന ധന്തനിരകൾക്കിടയിലെന്റെ ശരീരഭാഗങ്ങളും പെട്ട് പോയെന്നിരിക്കും…പേടിക്കണമിവളെ ഇക്കാര്യത്തിൽ
“ഹ്മ്മ്…. തല്ക്കാലം…തല്ക്കാലത്തേക്ക് മാത്രം വിട്ടിരിക്കുന്നു…”
മുൻപിൽ തലകുനിച്ചു നിൽക്കുന്ന കുറ്റവാളിക്ക് താക്കീത് നൽകിയ ഏതോ വല്യ യോദ്ധാവിന്റെ ഭാവത്തിൽ ഞാനവളെയൊന്ന് നോക്കി…. ഹല്ലപിന്നെ…ഒന്ന് സൂക്ഷിച്ചു നോക്കിയാ ചിലപ്പോളെന്റെ തലക്ക് പിറകിൽ മറ്റേ സാധനവും കാണാൻ പറ്റിയെന്നിരിക്കും…
“മറ്റേ സാധനോ…അതെന്നതാ മൊതലാളി…എനിക്കങ്ങു കത്തിയില്ല..?