എന്റെ കയ്യും തട്ടി മാറ്റി ചാരു എണീറ്റ് അകത്തേക്ക് പോയി….. അല്ല ഇനിയിപ്പോ ഞാനെന്ന പറി കാണാനിരിക്കുവാ…മൂട്ടിലെ പൊടിയും തട്ടി ഞാനും വെച്ചു പിടിച്ചു ഭദ്രകാളിയുടെ പിറകെ….
ഓടിപ്പിടഞ്ഞു സീറ്റിലെത്തിയപ്പോ കണ്ടു കൊതി കിട്ടിയ പിള്ളേരെപ്പോലെ കൈ രണ്ടും മാറോട് കൂട്ടിപ്പിടിച്ചു ജനലും ചാരിയിരിക്കുന്ന ചാരുവിനെ….
“പിണക്കമാണോ…എന്നോടിണക്കമാണോ…അടുത്തു വന്നാലും പൊന്നേ മടിച്ചു നിൽക്കാതെ…”
ചുമ്മാതൊരു മൂളിപ്പാട്ടും പാടിഞാനൊന്നുമറിയാത്ത ഭാവത്തിൽ മിസ്സിനൊപ്പം വന്നിരുന്നു…എന്റെ മൂളിപ്പാട്ട് കേട്ടൊരു ചിരിയവിടെ പൊട്ടിയെങ്കിലും പെട്ടെന്ന് തന്നെയത് മറച്ചു പിടിക്കാൻ മിസ്സൊരു ശ്രമം നടത്തി…. പക്ഷെ ഞാൻ വിടുമോ……..
“ഓയ്…. ചിരി ആയുസ്സ് കൂട്ടുമെന്ന…”
അടുത്തുള്ള ഫാമിലിയെ ഒന്ന് നോക്കിയ ശേഷം ഞാനെന്റെ ചാരുവിന്റെ കാതിൽ പറഞ്ഞു….
“പക്ഷെ നിന്റെ ചിരിയെന്റെ ആയുസ്സ് കുറക്കത്തെയുള്ളൂ…””
അടിച്ചണ്ണാക്കിൽ തന്ന ശേഷം ചാരു ദേ വീണ്ടും ജനലും ചാരിയിരുപ്പായി….
അവള് പറഞ്ഞതെങ്ങാനും കേട്ടിട്ടാണോ എന്തോ അടുത്തിരുന്നു ഫാമിലിയിലെ ആ പീറപെണ്ണ് വീണ്ടുമിരുന്നു കിണിക്കുന്നു….
ഞാനിതെവിടെ പരുപാടി അവതരിപ്പിച്ചാലും ഒടുക്കം ഇങ്ങനാണല്ലോ ദൈവമേ……
“എവിടെക്കാ യാത്ര….?
സ്വയം പഴിചാരികൊണ്ടിരിക്കുമ്പോളാണ് ഗംഭീര്യമായൊരു ശബ്ദം കേട്ടത്…ഓ ആ മറ്റേ പൊടി പെണ്ണിന്റെ ഡാഡിയാണ്…അപ്പൊ ഇങ്ങേരു മലയാളി ആയിരുന്നോ.. കണ്ടിട്ടൊരു നോർത്തിന്ത്യൻ ലുക്ക്