“ചാരുവേ…ഒന്ന് മുൻപോട്ട് നോക്കിയേ…!
പതിഞ്ഞ സ്വരത്തിലെന്റെ വാക്ക് കേട്ടതോണ്ട് ആവും തോളിൽ മുഖവുമമർത്തിയിരുന്ന പെണ്ണ് മെല്ലെ തലയുയർത്തി നോക്കി…. കണ്ടോ കണ്ടോ അവൾക്കും ഇഷ്ടപ്പെട്ടു മുന്പിലെ കാഴ്ച…ദേ നേരിയ സൂര്യപ്രകാശമടിച്ചു തിളങ്ങിയ കണ്ണുകളിലെ കറുത്ത ഗോളങ്ങൾ വടർന്നു വരുന്നത്….
“കൊള്ളാലെ…”
പതിവ് ചിരിയോടെ ഞാൻ ചോദിച്ചു….
“ഹ്മ്മ്…..!!!!
എന്റെ ചിരി കണ്ടാണെന്ന് തോന്നുന്നു അതുവരെ തിളങ്ങി നിന്ന കണ്ണുകളിൽ മറ്റൊരു ഭാവം…ഇവിടെപ്പിടിച്ചിരുത്തിയതിന്റെ കലിപ്പാണോ ഇനിയെങ്ങാനും….
“എന്താ മിസ്സേ ആ മൂളലിനൊരു ജീവനില്ലാത്തെ…”
അതും പറഞ്ഞൊരു തമാശക്ക് ഞാനവളുടെ ഷോൾഡറിൽ എന്റെ തോള്കൊണ്ടൊന്നു തട്ടി.. ഒട്ടും വിചാരിക്കാത്തൊരു നീക്കാമായത് കൊണ്ടു തന്നെ മിസ്സൊന്ന് പേടിച്ചു പോയി…
“പന്നപട്ടി നീയെന്നെ തള്ളിയിട്ടു കൊല്ലോ ..!!!!!
പല്ലുകൾ കൂടിപ്പിടിച്ചൊരുതരം വന്യഭാവത്തോടെ ചാരുവെന്നേ നോക്കി….. വിളിക്കവനെ…ചാരുവിന്റെ ചാരവും കനലും കെട്ട് പോയെന്ന് പറഞ്ഞവനെ ഇങ്ങോട്ട് വിളി…ശെരിക്കും കാണട്ടെ കനല് കെട്ടോ ഇല്ലയോന്ന്..സൂക്ഷിച് നോക്കെടാ പരിഷകളെ ആ കണ്ണിൽ കത്തി നില്കുന്നത് എന്താണെന്ന്… ചിലപ്പോ എന്നെത്തന്നെ നോക്കി ഭസ്മമാക്കി കളയുമെന്റെ മിസ്സ്….
“അഹ് അങ്ങനെയൊന്നും കൊല്ലത്തില്ല ഞാൻ…പിന്നെ നീയെന്തിനാ പേടിക്കണേ…ഞാനില്ലേ കൂടെ…”
“”പ്പ്പാ……നിന്നെയൊക്കെ ഒണ്ടല്ലോ…കോഴിക്കോട് മൊതല് ബീഹാറ് വരെ ജനറലിൽ കേറ്റി വിടണം…അതാ വേണ്ടത്…എന്നാലേ പഠിക്കു…മാറങ്ങോട്ട്…!!!!