ഒടുക്കം അതിന്റെ പേടിച്ചുള്ള ഇരുത്തം കൂടി കണ്ടപ്പോ എനിക്ക് തന്നെ പാവം തോന്നിപ്പോയി…
“ചാരുവേ…!!!!
ചുമ്മാ കാറ്റിൽ കെട്ടഴിഞ്ഞ നൂലുപോലെ പാറിക്കളിക്കണ സിൽക്ക് പോലുള്ള മുടിയെ നല്ല അനുസരണയോടെ കൈ കൊണ്ടൊതുക്കി ഞാൻ വിളിച്ചു… ആ വിളി കേട്ടോന്ന് സംശയമാണ് എന്നാലും ഇടക്കെപ്പോഴോ ഇടം കണ്ണ് മാത്രം തുറന്നെനെ നോക്കുന്നത് ഞാൻ കണ്ടിരുന്നു….
ഞാൻ പിന്നേ കൂടുതലൊന്നും പറയാതെ അവളെ ഒരല്പം കൂടി എന്നോട് ചേർത്തിരുത്തി…. അതിനു കാത്തെന്നവണ്ണം ചാരുവെന്റെ തോളിലേക്ക് മുഖമമർത്തിയിരുന്നു.. എന്നാലും കയ്യിലെ പിടി വിട്ടില്ലട്ടോ…. ഇങ്ങനൊരു പേടി…
കൊറച്ചു കൂടിയങ്ങു സമയം പോയതും ട്രെയ്നിന്റെ സ്പീടും കുറഞ്ഞു വന്നു…അടുത്തൊന്നും സ്റ്റേഷൻ ഉള്ളതായി തോന്നുന്നില്ല…ആഹ് ചിലപ്പോ വേറെയെതെങ്കിലും ട്രെയിനിനു പോകാൻ വേണ്ടി വേഗത കുറച്ചതായിരിക്കും…
അങ്ങനെ ഓരോന്ന് എണ്ണിപ്പെറുക്കി ഇരുന്നപ്പോളാണ് മുന്പിലെ കാഴ്ചകളിലേക്ക് ഒന്നൂടെ എന്റെ കണ്ണ് പോയത്… അലച്ചു തല്ലി പിറകിലേക്ക് പോയ മരങ്ങൾ പൂർണ്ണമായും കാഴ്ച്ചയിൽ നിന്ന് മാഞ്ഞിരുന്നു…പകരമാവട്ടെ കേരളത്തിൽ പണ്ടുണ്ടായിരുന്നതും എന്നാലിപ്പോ അപൂർവ്വമായി മാത്രം കണ്ടു വരുന്നതുമായൊരു കാഴ്ച… എന്താണെന്നല്ലേ…..കണ്ണെത്താദൂരത്തോളം നീണ്ടു നിവർന്നു കിടക്കുന്ന വിളവെത്താറായാ നേൽപ്പാടം…. ഇതിലെന്താ ഇപ്പൊ ഇത്ര കാണാനുള്ളത് എന്ന് ചിന്തിച്ചാലും കൊഴപ്പമില്ല പക്ഷെ ഈയൊരു സമയം ഉണ്ടല്ലോ…..മുൻപേ പറഞ്ഞപോലെ സിന്ദൂരചുവപ്പെത്തിയ ആകാശവും തൊട്ട് താഴെ കാറ്റും കൊണ്ടങ്ങനെ ആടിയാടി നാണത്തിൽ കുതിർന്നു നിൽക്കുന്ന നെൽപ്പാടവും….അത് കാണുമ്പോ തന്നെ വല്ലാത്തൊരു പോസിറ്റീവ് എനർജിയാണ്…