നമ്മളീ സന്ധ്യമയങ്ങിയെന്ന് പറയാറില്ലേ.. ഏതാണ്ട് അതുപോലൊരു കാലാവസ്ഥയാണ് പുറത്തേക്ക്…തെളിഞ്ഞയാകാശമാണെങ്കിലും അസ്തമയ സൂര്യന്റെ കരവിരുത് കൊണ്ടാവണം നല്ല സിന്തൂരനിറം വാരിയെറിഞ്ഞത് പോലെ ആകാശം ചുവന്നു തുടങ്ങി…….. കാറ്റും കൊണ്ടു ഞാനാ ഇരുമ്പുപടിയിലിരുന്നു…..
“കുട്ടാ നീയെന്തിനാ ഇവിടിരിക്കണേ…?
പുറത്തെ കാഴ്ചകളും കണ്ടിരുന്ന എന്റെ പിറകിൽ വന്നു നിന്നോണ്ടാണ് ചാരുവിന്റെ ചോദ്യം…ഇപ്പൊ വരാമെന്ന് പറഞ്ഞു പോന്നയെന്നെ കാണാഞ്ഞത് കൊണ്ടാവും പുള്ളിക്കാരി തേടിയിറങ്ങിയത്
“ചുമ്മാ…ഇവിടിങ്ങനെ ഇരിക്കാൻ നല്ല രസം…”
പുറത്തേക്ക് തന്നെ നോക്കികൊണ്ട് ഞാൻ പറഞ്ഞു…
“വേണ്ട വേണ്ട…ഇവിടിങ്ങനെ ഇരിക്കുവൊന്നും വേണ്ട.. വന്നേ അകത്തേക്ക് പോകാം…”
“എന്റെ ചാരു ഞാൻ കൊച്ചു കുട്ടിയൊന്നുമല്ല…നീയിങ്ങ് വന്നേ…”
അതും പറഞ്ഞെന്റെ പിറകിൽ നിന്ന മിസ്സിന്റെ കൈ പിടിച്ചു ഞാൻ മുൻപിലേക്ക് വലിച്ചു…
“ഏയ്യ് ഏയ്യ്…നീയെന്താ ഈ കാണിക്കണേ…”
ഞാൻ പിടിച്ചുവലിച്ച കൈ പിറകിലേക്ക് തന്നെ വലിച്ചോണ്ട് ചാരു പറഞ്ഞു
“ഞാനൊന്നും കാണിക്കാൻ പോണില്ല പെണ്ണെ…നീയാദ്യം ഒന്നിങ്ങു വായോ…ചേട്ടൻ പറയട്ടെ…”
മിസ്സിനെയൊന്ന് പേടിപ്പിക്കാൻ വേണ്ടി മാത്രം മുഖത്തൊരല്പം വില്ലനിസവും വരുത്തി ഞാനൊന്ന് ചിരിച്ചു
“ചുമ്മാ കളിക്കല്ലേ നീയ്…വന്നേ അകത്തു പോകാ…!
ഹൾക്ക് പിഴിതെറിഞ്ഞത് പോലെ പിറകിലേക്ക് തെറിച്ചു തെറിച്ചു പോണ മരങ്ങളും ചില്ലകളും കണ്ടൊരുതരം പേടിയോടെ ചാരു പറഞ്ഞു…അപ്പോ പെണ്ണിന് ഇതൊക്കെ പേടിയാണല്ലേ…