“അതൊക്കെ അറിയാം.. പിന്നെ നീ പേടിക്കണ്ട അവരുടെ ഫാമിലിയിൽ ഉള്ളവർക്കൊക്കെ മലയാളവും അറിയാം.. പണ്ടെങ്ങോ കോഴിക്കോട്ടെങ്ങാടിയിൽ കച്ചവടം നടത്തിയിരുന്നവരാ അവൾടെ അച്ഛനും അപ്പൂപ്പനുമൊക്കെ…”
ഹാവൂ…അക്കാര്യത്തിൽ തീരുമാനമായി…
“ട്രെയിൻ എപ്പോളാ…?
സമയമൊക്കെ അറിയാൻ വേണ്ടി ചോദിച്ചതാ…വേറൊന്നുമല്ല…
“മറ്റന്നാൾ ഉച്ചക്ക് ഒരു ട്രെയിൻ ഒണ്ട്…ടിക്കറ്റൊക്കെ ഞാൻ എടുത്തോളാം സാറൊന്നാ കറക്ട് ടൈമിലവിടെയെത്തിയാ മതി…”
“ഇടം വലം നോക്കാതെ എത്തിയിരിക്കും…!!!
ആത്മവിശ്വാസം വാരിക്കോരിയൊഴിച്ചു ഞാൻ പറഞ്ഞു…ഇതിപ്പോ പോകേണ്ടത് അവളെക്കാൾ ആവശ്യം എന്റെയാണ്…ഏത്…മനസിലായില്ലേ….?
അല്ലെങ്കിൽ വേണ്ട ഞാൻ കൊറേ പ്ലാനുകൾ കണ്ടിട്ടുണ്ട്..അതെല്ലാം ഇപ്പോളെ വിളിച്ചു പറഞ്ഞു നടന്നിട്ട് എങ്ങാനും നടന്നില്ലെങ്കിൽ എന്റെ നെഞ്ചിൽ പൊങ്കാലയിടാൻവരും എല്ലായെണ്ണവും..
“ഹ്മ്മ് ശെരി ശെരി…പിന്നേയ് കൂടെ പോരുന്നതൊക്കെ കൊള്ളാം…എന്ന് കരുതി എന്തെങ്കിലും കന്നംത്തിരിവ് കാണിക്കാനാ നീയീ തുള്ളിച്ചാടി പോരുന്നതെങ്കിൽ…മോനെ ആദികുട്ടാ…നിൻറുണ്ടയൂരി ട്രെയിനിനടവെക്കും…പറഞ്ഞില്ലെന്നു വേണ്ട…”
ഹൌ…എങ്ങനെ സാധിക്കുന്നു ചാരു ഇതുപോലെ ഭീഷണി മുഴക്കാൻ…..
“ഇല്ല മിസ്സ്…ഞാൻ നല്ല കുട്ടിയായി ഇരുന്നോളാം…”
ടീച്ചറുടെ തനി സ്വഭാവം വെളിയിലെത്തിയതേ ഞാൻ അനുസരണയുള്ളയാളായി…. ഹിഹിഹി…ഇതൊക്കെയെന്റെയൊരു അടവല്ലേ…ട്രെയിനിൽ കേറുന്നത് വരെ മാന്യനായെ പറ്റു…ബാക്കിയൊക്കെ പിന്നേയ്…